കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വാനോളം.. തുറന്ന് പറഞ്ഞ് രാഹുല്‍! പ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് യുപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80 ല്‍ 71 ഉം നേടിയാണ് ഇവിടെ ബിജെപി വിജയിച്ച് കയറിയത്. എന്നാല്‍ ഇത്തവണ കനത്ത പ്രതിരോധമാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് തീര്‍ത്തിരിക്കുന്നത്.

എസ്പി-ബിഎസ്പി ഇവിടെ സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിന് പുറത്താണെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി യുപിയില്‍ മുന്നേറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. യുപിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഇതൊക്കെയാണ്.

 യുപിയിലെ നീക്കങ്ങള്‍

യുപിയിലെ നീക്കങ്ങള്‍

ഉത്തര്‍പ്രദേശില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതിലൂടെയാണ് 2014ല്‍ ബിജെപിക്ക് 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഴിഞ്ഞത്. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 72 സീറ്റുകളും നേടിയായിരുന്നു അന്ന് ബിജെപി മുന്നേറിയത്. രാജ്യം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് കോണ്‍ഗ്രസ്.

 കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രം

കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രം

യുപി പിടിക്കാന്‍ ഇത്തവണ ബ്രഹ്മാസ്ത്രം തന്നെയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിലൂടെ മേഖലയിലെ കൂടുതല്‍ സീറ്റുകള്‍ നേടാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് ഉണ്ട്.

 വാരണാസിയും ഖൊരക്പൂരും

വാരണാസിയും ഖൊരക്പൂരും

പ്രിയങ്ക ഗാന്ധി ഏറ്റെടുത്തിട്ടുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 42 മണ്ഡലങ്ങളാണ് ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരാണസിയും യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പൂരും ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്. കോണ്‍ഗ്രസിനെ കൂടെ കൂട്ടാതെ സഖ്യം രൂപീകരിച്ച എസ്പിയും-ബിഎസ്പിയും ഈ മേഖലയില്‍ ശക്തമാണ്.

 മുന്നോക്ക വോട്ടുകള്‍

മുന്നോക്ക വോട്ടുകള്‍

എസ്പി-ബിഎസ്പി സഖ്യത്തിന് പുറത്താണെങ്കിലും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സംസ്ഥാനത്തെ മുന്നോക്ക വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു.

 മുന്നോക്ക സമുദായം കൈവിട്ടു

മുന്നോക്ക സമുദായം കൈവിട്ടു

2017 ല്‍ എസ്പിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ യുപിയിലെ പ്രധാന വോട്ട് ബാങ്കായ ബ്രാഹ്മണരും മുന്നോക്ക സമുദായവും കോണ്‍ഗ്രസിനെ കൈവിടുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിത്.

 ഇരട്ട പ്രഹരം

ഇരട്ട പ്രഹരം

എസ്പി സഖ്യം മുന്നോക്ക വിഭാഗത്തെ ചൊടിപ്പിച്ചപ്പോള്‍ ആ വോട്ടുകള്‍ നേട്ടമായത് ബിജെപിക്കായിരുന്നു. അതേസമയം ഇത്തവണ എല്ലാ മുന്നോക്ക വോട്ടുകളും കോണ്‍ഗ്രസിന്‍റെ പെട്ടിയില്‍ ആകുമെന്നും അതുവഴി ബിജെപിക്ക് ഇരട്ട പ്രഹരം നല്‍കാന്‍ ആകുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു

 ആത്മവിശ്വാസം

ആത്മവിശ്വാസം

2009 ല്‍ 22 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ലഭിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയിലെ വിജയവും കോണ്‍ഗ്രസ് തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വര്‍ധിച്ചതുമെല്ലാം കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.

 ദളിത് ഒബിസി വോട്ടുകള്‍

ദളിത് ഒബിസി വോട്ടുകള്‍

ഇതു കൂടാതെ സംസ്ഥാനത്തെ പ്രബരല്ലാത്ത സമുദായങ്ങളെ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഇതില്‍ ഒബിസി വോട്ടുകളും ദളിത് വോട്ടുകളും ഉള്‍പ്പെടുന്നുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 വോട്ട് ചോര്‍ത്തും

വോട്ട് ചോര്‍ത്തും

എസ്പി-ബിഎസ്പി സഖ്യത്തിനുള്ള വോട്ടുകള്‍ സഖ്യം സ്വന്തമാക്കും. ബിജെപിക്ക് ലഭിക്കേണ്ട ബാക്കി വരുന്ന മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസും നേടും. ഇത്തരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ച വരുത്തി ബിജെപിയുടെ പരാജയം ഉറപ്പാക്കാനാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ സംസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറിയായ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം ഇന്ന് നടന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കഴിക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാ ചുമതലയുള്ള ജ്യോതിരോധിത്യ സിന്ധ്യ എന്നിവര്‍ക്കൊപ്പമാണ് അവര്‍ ലഖ്നൗവില്‍ എത്തിയത്.

 പരിപാടികള്‍ ഇങ്ങനെ

പരിപാടികള്‍ ഇങ്ങനെ

പ്രിയങ്ക നടത്തുന്ന റോഡ് ഷോയും കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക റാലിയും നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളുമെല്ലാം ഇന്ന് നടക്കുന്നുണ്ട്. പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് യുപിയില്‍ അധികാരം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെയ്ക്കുന്നത്.

English summary
The Congress party faces a steep climb in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X