കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം

Google Oneindia Malayalam News

ഉത്തര്‍പ്രദേശ്: കേന്ദ്ര മന്ത്രി അമിത് മിശ്രയുടെ മകന്‍ അജയ് മിശ്ര ഓടിച്ചിരുന്ന കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് കയറി എട്ട് പേര്‍ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ പോ്‌സ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. 19 വയസുകാരനായ ലവ്പ്രീതി സിംഗ് ഉള്‍പ്പെടെ എട്ട് പേരാണ് ഞായറാഴ്ച നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ തന്റെ അച്ഛനെ വിളിക്കുകയും പെട്ടെന്ന് ആശുപത്രിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അച്ഛന്‍ എത്തുമ്പോഴേക്കും ലവ്പ്രീത് മരണപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശിക്കുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നാല് കര്‍ഷകര്‍ മന്ത്രിയുചെ കാറിനരികിലേക്ക് പോകുകയും പിന്നീട് മന്ത്രിയുടെ മകന്‍ ഓടിച്ചുവന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയും സംഭവ സ്ഥലത്ത് കാര്‍ അഗ്നിക്കിരയാവുകയുമായിരുന്നു. മന്ത്രിയുടെ മകന്‍ അജയ് മിശ്രയാണ് കാര്‍ ഓടിച്ചതെന്ന കര്‍ഷകരുടെ ആരോപണത്തെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പൊലീസ് അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

xf

അജയ് മിശ്രക്കെതിരെയുള്ള എഫ്.ഐ.ആറിന്റെ പകര്‍പ്പോ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ ലഭിക്കാതെ ലവ്പ്രീത് സിംഗിന്റെ സംസ്‌കാരം നടത്താന്‍ കുടുംബം വിസമ്മതിക്കുകയും നിരവധി ബന്ധുക്കളും നാട്ടുകാരും മൃതദേഹത്തിന് ചുറ്റുമിരിക്കുകയായിരുന്നു. എന്റെ മകന്‍ കാര്‍ അപകടത്തിലാണ് മരണപ്പെട്ടത്. അതിന്റെ ഉത്തരവാദികള്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ സംഭവം അധികൃതര്‍ മൂടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ലവ് പ്രീത് സിംഗിന്റെ പിതാവ് സത്‌നം സിംഗ് എന്‍.ഡി.ടി.വിയോട് പറഞ്ഞു.

ഭക്ഷണ ആവശ്യത്തിനായി താന്‍ പുറത്ത് പോകുന്നുവെന്ന് പറഞ്ഞാണ് ലവ് പ്രീത് സിംഗ് അവസാനം വീട് വിട്ടിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സഹോദരിമാര്‍ പറഞ്ഞു.

അവനെ ആശുപത്രിയിലേക്ക് കൊണ്ടിപോകുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. മോനെ നിനക്ക് സുഖമാണോ എന്ന് ഞാന്‍ അവനോട് ചോദിച്ചിരുന്നു. തനിക്ക് സുഖമാണെന്നും പെട്ടെന്ന് വരണമെന്നാണ് അവന്‍ പറഞ്ഞത്. ഞങ്ങള്‍ ഉടന്‍ എത്തുമെന്ന് അവനോട് പറയുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ ലാഖിംപൂര്‍ ഖേരിയിലെത്തുമ്പോഴേക്കും അവന്‍ മരണപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

സംഭവത്തില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലിംഖാപൂരില്‍ നടന്ന സംഭവത്തെ നിലവില്‍ മന്ത്രിയും മകനും നിഷേധിക്കുകയാണ്. ആശിശ് മിശ്രയുടെ വാഹനമാണ് ഇടിച്ചതെന്ന് കര്‍ശകര്‍ പറയുമ്പോഴും തന്റെ മകന്‍ സ്ഖലത്തില്ലായിരുന്നു എന്ന നിലപാടായിരുന്നു മന്ത്രിക്കുണ്ടായിരുന്നത്.

സമരക്കാരില്‍ ചിലര്‍ മൊബൈലില്‍ കൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ ബി.ജെ.പി എംപി വരുണ്‍ ഗാന്ധിയും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ച് കയറി അതിനിടയില്‍ അകപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

Recommended Video

cmsvideo
Priyanka Gandhi shows Lakhimpur incident's video and questions PM Modi government

English summary
the family said that the farmers body would not be cremated without receiving the postmortom report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X