മരങ്ങള്‍ മുറിച്ച് മേല്‍പാലം നിര്‍മ്മിക്കുന്നതിന് ബെംഗളൂരിവില്‍ പ്രതിഷേധം ശക്തം
ബെംഗളൂരു: എണ്ണൂറിലേറെ മരങ്ങള്‍ മുറിച്ച് മേല്‍പാലം നിര്‍മ്മിക്കുന്നതിന് ജനങ്ങള്‍ പ്രതിഷേധിക്കുന്നു. മേല്‍പാലത്തിന്റെ നിര്‍മ്മാണം തടയുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ 3000തോളം ജനങ്ങള്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിക്കാനാണ് തീരുമാനം.
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനാണ് 1800 കോടി ചിലവില്‍ പാലം നിര്‍മ്മിക്കുന്നത്. എന്നാല്‍ വ്യക്തമായ ആസൂത്രണം ഇല്ലാതെയാണ് പാലം നിര്‍മ്മിക്കുന്നത് എന്നാണ് പ്രധാന പരാതി. 6.7 കിലോമീറ്റര്‍ ദൈ്യര്‍ഘ്യമുള്ള പാലം നിര്‍മ്മാണ പദ്ധതിയ്ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നത്. ബസവേശ്വക സര്‍ക്കിളിനും ഹെബ്ബലിനും ഇടയിലാണ് പാലം നിര്‍മ്മിക്കുന്നത്.

പാലം നിര്‍മ്മിക്കുന്നതോടെ വിമാനത്താവളത്തിലേക്കുള്ള ഗതാഗതകുരുക്ക് കുറയുമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ 800 ലധികം മരങ്ങള്‍ മുറിച്ച് നടത്തുന്ന പദ്ധതി പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്. പ്രതിഷേധത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.
ബെംഗളൂരു മെട്രോപോളിറ്റന്‍ പ്ലാനിങ് കമ്മിറ്റിയുടെ 74ാം ഭരണഘടനാ നിര്‍ദേശത്തിന് എതിരായാണ് നിര്‍മ്മാണം, കര്‍ണാടക ടൗണ്‍ കണ്‍ട്രി പ്ലാനിങ് ആക്ടിന് വിരുദ്ധമാണ്, പ്രിസര്‍വേഷന്‍ ഓഫ് ട്രീ ആക്ട് പ്രകാരം മരങ്ങള്‍ മുറിയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഇത്രയും നിയമങ്ങളെ വെല്ലുവിളിച്ചാണ് മേല്‍പാലം നിര്‍മ്മിക്കുന്നത്.












Click it and Unblock the Notifications