കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളെക്‌സി നിരക്ക് അത്ര ഫെയറല്ല.. ഫ്‌ളെക്‌സി ഫെയറില്‍ കുരുങ്ങി ഇന്ത്യന്‍ റെയില്‍വെ

  • By Desk
Google Oneindia Malayalam News

ദില്ലി: ടിക്കറ്റ് ബുക്കിങ്ങിന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം റെയില്‍വെയ്ക്ക് തന്നെ കുരുക്കാകുന്നു. വരുമാനം വര്‍ധിപ്പിക്കാന്‍ ശതാബ്ദി, രാജധാനി, തുരന്തോ തുടങ്ങിയ 142 പ്രീമിയം ട്രെയിനുകളിലായി 2016ല്‍ ആരംഭിച്ച ഫ്‌ളെക്‌സി നിരക്കുകള്‍ ട്രെയിന്‍ യാത്രികരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് വരുത്തിയിരിക്കുന്നത്. തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം വരുമെന്നതാണ് ഫ്‌ളെക്‌സിയുടെ പ്രത്യേകത.

<strong>അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി</strong>അയ്യപ്പവിശ്വാസി കൂട്ടായ്മയ്ക്ക് തിരിച്ചടി, ശബരിമല വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

വരുമാനം കൂടി... യാത്രക്കാര്‍ കുറഞ്ഞു

വരുമാനം കൂടി... യാത്രക്കാര്‍ കുറഞ്ഞു

8.4 കോടി യാത്രക്കാരുള്ള ഇന്ത്യന്‍ റെയില്‍വേയില്‍ 140 മില്യണ്‍ മാത്രമാണ് ഫ്‌ളെക്‌സി നിരക്കനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നത്. നിരക്ക് വര്‍ധനയോടെ 11 മാസത്തിനകം 552 കോടി വരുമാനം ലഭിച്ചെങ്കിലും 700,000 യാത്രക്കാരെയാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് നഷ്ടമായത്.ശതാബ്ദി,രാജധാനി,തുരന്തോ എന്നീ ട്രെയിനുകളില്‍ 50 മുതല്‍ 75 ശതമാനം വരെ യാത്രികരെ നഷ്ടപ്പെട്ടിരുന്നു. ടിക്കറ്റ് നിരക്ക് വിമാനയാത്രാ നിരക്കിനെക്കാള്‍ വര്‍ധിച്ചതെന്നായിരുന്നു പൊതുജനത്തിന്റെ വിമര്‍ശനം.

 ഫ്ലെക്സിനെ അനുകൂലിച്ച് മന്ത്രി

ഫ്ലെക്സിനെ അനുകൂലിച്ച് മന്ത്രി

റെയില്‍വെ മന്ത്രി പീയുഷ് ഗോയലും തുടര്‍ന്ന് വന്ന സുരേഷ് പ്രഭുവും ഫ്‌ളെക്‌സി നിരക്കിനെ അനുകൂലിക്കുകയാണ് ചെയ്തത്.നിരക്ക് താങ്ങാന്‍ കഴിയാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മറ്റ് ട്രെയിനുകള്‍ ഉണ്ടെന്നും നിരക്ക് ബാധകമാകുന്നത് അത് താങ്ങാന്‍ സാധിക്കുന്നവര്‍ക്കുമാണെന്നും ഗോയല്‍ പറഞ്ഞു.എയര്‍ലൈന്‍,ടാക്‌സി,ഹോട്ടല്‍ തുടങ്ങിയ മേഖലകളില്‍ വിജയിച്ച പദ്ധതിയാണിതെന്നും മന്ത്രി പറയുന്നു.നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന ഫ്‌ളെക്‌സി സംവിധാനം ഏര്‍പ്പെടുത്തിയതില്‍ റെയില്‍വെയ്ക്ക് വന്ന പിഴവ് നിരക്കു വര്‍ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കുന്നതില്‍ ശ്രദ്ധ നല്കിയില്ല എന്നതിനാലാണ്. റെയില്‍വേ ബോര്‍ഡിന്റെ 50 ശതമാനവും അനുകൂലിക്കാത്ത ഫ്‌ളെക്‌സി നിരക്ക് സംവിധാനം ഒരു രാഷ്ട്രീയ വിഷയമായാണ്.യാത്രക്കാരില്‍ വന്‍ കുറവുണ്ടാക്കിയ നിരക്ക് സംവിധാനം പുനപരിശോധിക്കണമെന്ന് സിഎജി പാര്‌ലമെന്റിനോട് ആവശയപ്പെടുകയുണ്ടായി.

പഠനത്തിന് കമ്മറ്റി

പഠനത്തിന് കമ്മറ്റി

യാത്രക്കാരുടെ കുറവ് റെയില്‍വെയെ ആശങ്കയിലാക്കിയതോടെ ഫ്‌ളെക്‌സി നിരക്ക് പഠിക്കാന്‍ ആറംഗ കമ്മിറ്റി കുറഞ്ഞ സമയത്തില്‍ ഓടുന്ന ട്രെയിനുകളിലാണ് നിരക്ക് വര്‍ധനവിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഉത്സവകാലങ്ങളിലും നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്യുന്നു.കമ്മിറ്റിയുടെ തീരുമാനവും കംപ്‌ട്രോളര്‍ ആന്‍ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും പൊതുജനാഭിപ്രായവും ഫ്‌ലെകസി നിരക്കിനെതിരാവുകയാണ്.
തത്ഫലമായി 15 ട്രെയിനുകളിലെ ഫ്‌ലെക്‌സി നിരക്ക് നിര്‍ത്തലാക്കുകയും 32 ട്രെയിനുകളില്‍ ക്രമേണ നടപ്പില്‍ വരുത്തുകയും ചെയ്യും.

 നിരക്കില്‍ മാറ്റമില്ല

നിരക്കില്‍ മാറ്റമില്ല


ദില്ലി,പഞ്ചാബ്,ഹരിയാന,ചണ്ഡീഗഡ്,ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ശതാബ്ദി ട്രെയിനിലും ചെന്നൈ മധുര തുരന്തോയിലും ഗുവാഹത്തി ദിബ്രുഗ്രാഹ് ഹൗറ പുരി ശതാബ്ദി ഇവയിലും നിരക്ക് കുറയും.ബാക്കി ഉള്ളവയില്‍ നിരക്ക് മാറ്റമില്ലാതെ തുടരും. യാത്രികരെ ബാധിക്കാത്ത് നിരക്കു വര്‍ധനവിലൂടെ മാത്രമാണ് റെയില്‍വേയ്ക്ക് ഇനി മുന്നോട്ട് പോകാനാകൂ.അല്ലാത്ത പക്ഷം വന്‍ ഇടിവാണ് യാത്രക്കാരില്‍ ഉണ്ടാകുക.

English summary
the increasing rate in flexi railway ticket system result in to reduction of passengers in indian railway.With the slow down railway deciding to reduce the flexy fare rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X