കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ ഓഫീസില്‍ നടന്ന സിബിഐ റെയ്ഡിനു പിന്നിലെ വില്ലന്‍ മറ നീക്കി പുറത്തു വന്നു, ആരെന്നോ

  • By Neethu
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ നടന്ന സിബിഐ റെയ്ഡിനു പിന്നില്‍ ആരാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതല്ലാതെ ആരാണെന്ന് ആര്‍ക്കും പിടി കിട്ടിയില്ല. വിവാദങ്ങള്‍ സൃഷ്ടിച്ച് മറഞ്ഞിരുന്ന ആ വില്ലന്‍ ആരെന്ന് അറിയേണ്ടേ?

കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെത്തിയത് ചൊവ്വാഴ്ചയായിരുന്നു. ഇതിനു പുറകില്‍ കേന്ദ്രത്തിന്റെ ഇടപെടലുകളാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പരസ്യമായി മോദിയെ വിമര്‍ശിച്ചു.

എല്ലാത്തിനും ഒടുവില്‍ റെയ്ഡിനു പിന്നിലെ വില്ലന്‍ മറ നീക്കി പുറത്തു വന്നു. ഐഎഎസ് ഉദ്യോഗസ്ഥനായ ആഷിഷ് ജോഷി!

ആരാണ് ആഷിഷ് ജോഷി

ആരാണ് ആഷിഷ് ജോഷി

ഐഎഎസ് ഉദ്യോഗസ്ഥനായ ആഷിഷ് ജോഷി ദില്ലി ഡയലോഗ് കമ്മീഷന്‍ സെക്രട്ടറിയായിരുന്നു. കെജ്രിവാള്‍ പിരിച്ചു വിട്ട സെക്രട്ടറി എന്ന് കൂടി പറഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകും.

കളി അറിയുന്ന വില്ലന്‍ തന്നെ

കളി അറിയുന്ന വില്ലന്‍ തന്നെ

പരാതി നല്‍കിയത് കെജ്രിവാളിന് നേരെയല്ല, കട്ടത് ആരെന്ന് വ്യക്തമായി ചൂണ്ടാകാട്ടി തന്നെയാണ്. രാജേന്ദ്രകുമാറിനു നേരെ അക്കമിട്ട് പറഞ്ഞ പരാതികളായിരുന്നു അവയെല്ലാം.

പരാതികള്‍

പരാതികള്‍

2002 മുതല്‍ 2005 വരെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഐടി സെക്രട്ടറി, ഹെല്‍ത്ത് സെക്രട്ടറി, വാറ്റ് കമ്മീഷണര്‍ എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ടെന്ററുകള്‍ വിളിക്കാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി എന്നാണ് പരാതി

ജോഷിയെക്കുറിച്ച്

ജോഷിയെക്കുറിച്ച്

2006 മുതല്‍ 2011 വരെ ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, മെമ്പര്‍, ദില്ലി അര്‍ബന്‍ ഷെല്‍റ്റര്‍ ഇംപ്രൂവ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു.

 ജോഷിയെ പുറത്താക്കിയത് എന്തിന്?

ജോഷിയെ പുറത്താക്കിയത് എന്തിന്?

എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജോഷിയോട് വിരമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രാജേന്ദ്രകുമാറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

സിബിഐ റെയ്ഡ്

സിബിഐ റെയ്ഡ്

അപ്രതീക്ഷിതമായ നാടകീയ സംഭവങ്ങളാണ് ചൊവ്വാഴ്ച അരങ്ങേറിയത്. ഒറ്റ ദിവസം കൊണ്ട് 14 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. കെജ്രിവാളിന്റെ ഓഫീസ് ആയിരുന്നു മുഖ്യ ലക്ഷ്യം.ആഷിഷ് ജോഷി നല്‍കിയ പരാതിയെതുടര്‍ന്നാണ് റെയ്ഡ് നടന്നത്.

റെയ്ഡിനു പിന്നിലെ അഭ്യൂഹങ്ങള്‍

റെയ്ഡിനു പിന്നിലെ അഭ്യൂഹങ്ങള്‍

രാഷ്ട്രീയമായി തന്നെ നേരിടാന്‍ കഴിയാത്ത മോദി സര്‍ക്കാര്‍ ആണ് റെയ്ഡിനു പിന്നില്‍ എന്ന് കെജ്രിവാള്‍ പറഞ്ഞു. മോദി ഭീരുവാണെന്നും പരസ്യമായി പ്രഖ്യാപിച്ചു

റെയ്ഡ് നടന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍

റെയ്ഡ് നടന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍

യഥാര്‍ത്ഥ റെയ്ഡ് നടന്നത് കെജ്രിവാളിന്റെ വീട്ടില്ലല്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്രകുമാറിന്റെ വീട്ടിലാണ്.

 വിദേശ പണം കണ്ടെത്തി

വിദേശ പണം കണ്ടെത്തി

മൂന്ന് ലക്ഷം രൂപയുടെ വിദേശ പണവും 2.4 ലക്ഷം രൂപയും വീട്ടില്‍ നിന്നും പിടിച്ചെടുത്തു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
CBI clarified it was acting on a corruption complaint made by Ashish Joshi against Rajender Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X