ഹർജികൾ തള്ളി സുപ്രീംകോടതി; ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു
കൊളീജിയം ശുപാർശകളിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്ന നിരീക്ഷണവും സുപ്രീംകോടതി സ്വീകരിച്ചു

ന്യൂഡൽഹി: അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായി നൽകിയ ഹർജികൾ തള്ളി സുപ്രീം കോടതി. ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരി ഇന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെയാണ് ഹർജികൾ സുപ്രീംകോടതി തള്ളിയത്. സുപ്രീം കോടതിയിൽ വാദം നടക്കുന്നതിനിടെയായിരുന്നു ചെന്നൈയിൽ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. വിധി വന്നതിന് പിന്നാലെ അവർ അധികാരമേൽക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു "ഞങ്ങൾ റിട്ട് ഹർജികൾ പരിഗണിക്കുന്നില്ല. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും," ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് പറഞ്ഞു.
പൈസ കൊടുത്തില്ലെന്ന് റോബിൻ പറഞ്ഞു; എന്നാൽ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഞാൻ പുറത്തുവിട്ടില്ലേ: അഖിൽ മാരാർ |
വാദത്തിന്റെ തുടക്കത്തിൽ, യോഗ്യതയും അനുയോജ്യതയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. "യോഗ്യതയുടെ കാര്യത്തിൽ, ഒരു വെല്ലുവിളി ഉണ്ടാകാം. എന്നാൽ അനുയോജ്യത... കോടതികൾ അനുയോജ്യതയിലേക്ക് കടക്കരുത്, അല്ലാത്തപക്ഷം മുഴുവൻ പ്രക്രിയയും താറുമാറാകും," അദ്ദേഹം നിരീക്ഷിച്ചു. അതേസമയം, കൊളീജിയത്തിന് പ്രസക്തമായ വിവരങ്ങൾ കൈമാറാത്തതിനാൽ തീരുമാനങ്ങളെടുക്കൽ നടപടികൾ തടസ്സപ്പെട്ടുവെന്ന് ഗൗരിയുടെ നിയമനം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തതിനാൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ച മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ അഭിപ്രയാപ്പെട്ടു.

രാഷ്ട്രീയ പശ്ചാത്തലത്തല ആരോപണം ഉന്നയിക്കുകയാണെങ്കിൽ, തനിക്കും രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നും എന്നാൽ അത് തന്റെ ചുമതലകൾക്ക് തടസ്സമായില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. എന്നാൽ "രാഷ്ട്രീയ പശ്ചാത്തലം പ്രശ്‌നമല്ല. അത് വിദ്വേഷ പ്രസംഗമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ വിദ്വേഷ പ്രസംഗം. അത് അവരെ സത്യപ്രതിജ്ഞ ചെയ്യാൻ അയോഗ്യയാക്കുന്നു. അത് കടലാസ് സത്യപ്രതിജ്ഞ മാത്രമായിരിക്കും," രാമചന്ദ്രൻ വാദിച്ചു.
ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഗൗരിയെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാർശ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ ചില ബാർ അംഗങ്ങൾ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ബി ജെ പിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന റിപ്പോർട്ടുകളും വിദ്വഷ വീഡിയോയും പുറത്ത് വന്നതിന് പിന്നാലെയാണ് ഗൗരിയുടെ നിർദിഷ്ട സ്ഥാനക്കയറ്റം വിവാദത്തിലായത്
എന്നാൽ ഹയർ ജുഡീഷ്യറിയിലെ നിയമനങ്ങൾ തീരുമാനിക്കുന്ന മുതിർന്ന ജഡ്ജിമാരുടെ പാനലാണ് ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുമ്പാകെയാണ് ഗൗരി കേന്ദ്രത്തിന് വേണ്ടി ഹാജരായത്. മധുരയിൽ നിന്നുള്ള അഭിഭാഷകർ വിക്ടോറിയ ഗൗരിക്കെതിരായ ആരോപണങ്ങളെ "രാഷ്ട്രീയ വിരോധവും ദുരുദ്ദേശ്യവും" എന്നാണ് ആരോപിക്കുന്നത്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications