കാമുകിക്കായി ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍'; ഒടുവില്‍ ജീവന്‍ പോയത് കാമുകന്റെ; കാരണം ആ ട്വിസ്റ്റ്
കല്യാണം കഴിഞ്ഞ കാമുകിയോടൊപ്പം ജീവിക്കാൻ വേണ്ടി യുവാവ് ആ കടുംകൈ ചെയ്യാൻ തന്നെ തീരുമാനിച്ചു. എങ്ങനെയെങ്കിലും തന്റെ കാമുക്ക് ഒപ്പം ജീവക്കണം എന്നു മാത്രമാണ് ഹിമവന്ത് കുമാറിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അങ്ങനെയാണ് കാമുകിയുടെ ഭർത്താവിനെ കൊല്ലാം എന്ന തീരുമാനത്തിൽ യുവാവ് എത്തിയത്.
നേരിട്ട് ചെയ്യാൻ ധാര്യം ഉണ്ടായിരുന്നില്ല അതുകൊണ്ട് ക്വട്ടേഷൻ കൊടുത്തു.എന്നാൽ ഹിമവന്ത് വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങളുടെ പോക്ക്. പ്ലാൻ ചെയ്തതിൽ നിന്നും കാര്യങ്ങൾ പൂർണമായും മാറി. ഇതോടെ ഹിമവന്ത് ആകെ തകർന്നുപോയി പിന്നീട് നടന്നത് സിനിമക്കഥയെ വെല്ലുന്ന കാര്യങ്ങൾ ആയിരുന്നു.

കാമുകിയുടെ കൂടെ ജീവിക്കാം എന്ന് കരുതിയ ഹിമവന്തിന് തന്റെ ജീവൻ നഷ്ടമായി. കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഹിമവന്ത് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്.കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു. പൊലീസിനെ ഭയന്നാണ് ഹിമവന്ത് ജീവിതം അവസാനിപ്പിച്ചത്.
റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം

ദൊഡ്ഡബിഡറക്കല്‍ സ്വദേശിയായ അനുപല്ലവിയുമായി ഹിമവന്ത് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ ഇരുവരും ഒരു ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കരാര്‍. 90,000 രൂപ ഇവര്‍ കൃത്യത്തിന് മുമ്പ് അഡ്വാന്‍സായും നല്‍കി.

ടാക്‌സി ഡ്രൈവറായ നവീന്‍ കുമാറിന്റെ ഓട്ടം വിളിച്ച മൂന്നംഗ ക്വട്ടേഷന്‍ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഒരിടത്ത് പാര്‍പ്പിച്ചു. മണിക്കൂറുകള്‍ കടന്നുപോയെങ്കിലും ക്വട്ടേഷന്‍ അംഗങ്ങള്‍ക്ക് നവീന്‍ കുമാറിനെ കൊല്ലാനുള്ള ധൈര്യം വന്നില്ല. നവീനോട് സഹതാപം തോന്നിയ കൊലയാളി സംഘം ഇയാളുമായി സൗഹൃദത്തിലാകുകയും നവീന്റെ ദേഹത്ത് തക്കാളി സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അനുപല്ലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

എന്നാൽ ഫോട്ടോ കണ്ട ഹിമവന്തും അനുപല്ലവിയും ആകെ ഭയന്നു. പൊലീസ് തങ്ങളെ തേടിയെത്തുമെന്ന് ഉറപ്പിച്ച ഇരുവരും എന്ത് ചെയ്യുമെന്ന് അറിയാതെ ആശങ്കയിലായി. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഹിമവന്ത് സ്വന്തം വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹിമവന്ത് മരിച്ച് ഒരാഴ്ചയ്ക്കുശേഷം നവീന്‍ തിരിച്ചെത്തി സംഭവിച്ചതെല്ലാം പൊലീസിനോട് പറഞ്ഞു. എന്നാല്‍ അനുപല്ലവിക്കെതിരെ കേസെടുക്കരുതെന്ന് നവീന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications