'ഇതുപോലെ വിദ്വേഷം പ്രസംഗിച്ച മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടായിട്ടില്ല'; മോദിക്കെതിരെ മൻമോഹൻ സിങ്
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇത്രയും വെറുപ്പും വിദ്വേഷവും നിറച്ച് പൊതുപ്രസംഗത്തിന്റെ അന്തസ് കളഞ്ഞൊരു പ്രധാനമന്ത്രി ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ജനങ്ങൾക്കുള്ള കത്തിലാണ് മൻമോഹൻ മോദിക്കെതിരെ വിമർശനം ഉയർത്തിയത്.
'ഇന്ത്യയിൽ സ്വേച്ഛാധിപത്യം അഴിച്ചുവിടാൻ ശ്രമിക്കുന്ന ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിൻ്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളിൽ നിന്ന് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസാന അവസരമാണ് ഇത്', മൻമോഹൻ സിങ് കത്തിൽ പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഞാൻ രാഷ്ട്രീയ പ്രസംഗങ്ങൾ ശ്രദ്ധയോടെ പിന്തുടർന്നിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ ഏറ്റനും നികൃഷ്ടമായ രൂപമാണ് മോദിയിൽ നിന്നും ഉണ്ടായത്. പൊതുസംവാദിത്തിന്റെ അന്തസ് ഇല്ലാതാക്കി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇത്രത്തോളം തരംതാഴ്ത്തിയ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യം വെച്ച് ഇത്രത്തോളം വിദ്വേഷം നിറഞ്ഞ പാർലമെന്ററി വിരുദ്ധമായ പരുഷമായ പദങ്ങൾ ഒരു പ്രധാനമന്ത്രിയും ഉപയോഗിച്ചിട്ടില്ല. എനിക്കെതിരെയും അദ്ദേഹം ചില തെറ്റായ പ്രസ്താവനകൾ പറഞ്ഞിട്ടുണ്ട്. എൻ്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഒരു സമൂഹത്തെ മറ്റൊന്നിൽ നിന്ന് വേർതിരിച്ച് കണ്ടിട്ടില്ല. അത് ബി ജെ പിയുടെ മാത്രം പകർപ്പവകാശമാണ്', മൻമോഹൻ സിങ് കത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിരൂക്ഷവിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഇത്രയും വെറുപ്പും വിദ്വേഷവും നിറച്ച് പൊതുപ്രസംഗത്തിന്റെ അന്തസ് കളഞ്ഞൊരു പ്രധാനമന്ത്രി ഇന്ത്യയിൽ വേറെ ഉണ്ടായിട്ടില്ലെന്ന് മൻമോഹൻ സിങ് പറഞ്ഞു. ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലെ ജനങ്ങൾക്കുള്ള കത്തിലാണ് മൻമോഹൻ മോദിക്കെതിരെ വിമർശനം ഉയർത്തിയത്.
രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങിനെതിരെ മോദിയുടെ പരാമർശം.രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‍ലീങ്ങളാണെന്ന് മൻമോഹൻ സിങ് മുൻപ് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാക്കുകൾ. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുണ്ടാക്കുന്നവർക്കും നൽകുമെന്നും മോദി പറഞ്ഞിരുന്നു. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെ ഇത്തരത്തിൽ വിദ്വേഷം നിറഞ്ഞ പല പരാമർശങ്ങളും പ്രധാനമന്ത്രി നടത്തിയിരുന്നു.












Click it and Unblock the Notifications