Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെക്കാൾ വലിയ ജനാധിപത്യവാദിയില്ല; പ്രധാനനമന്ത്രിയെ വാനോളം പുകഴ്ത്തി അമരീന്ദർ സിംഗ്

ചണ്ഡീഗഡ്; കേന്ദ്രത്തിന്റെ വിവാദ കാർഷിക നിയമങ്ങൾ ആയിരുന്നു പഞ്ചാബിൽ ബിജെപിയുമായി സഖ്യത്തിലെത്താനുള്ള മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഏക തടസം. നിയമം പിൻവലിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ ആ തടസം നീങ്ങി. ഇപ്പോഴിതാ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് അമരീന്ദർ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ വലിയൊരു ജനാധിപത്യവാദിയില്ലെന്നാണ് അമരീന്ദർ പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിലും കര്‍താര്‍പുര്‍ ഇടനാഴി തുറന്ന് നല്‍കിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദര്‍ സിങിന്റെ പ്രശംസ. ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തിലാണ് അമരീന്ദറിന്‍റെ പ്രതികരണം.

amarinder-singh

കാർഷിക നിയമങ്ങൾ ഉപാധികൾ വെച്ചോ ഘട്ടം ഘട്ടമായോ പിൻവലിക്കും എന്നല്ല പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു ഉറച്ച തിരുമാനെടുത്തു. പ്രധാനമന്ത്രി തന്നെയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. മോദി നേരിട്ടാണ് പ്രഖ്യാപിച്ചത്. മറ്റൊരാൾക്ക് വേണമെങ്കിൽ ഇത് പ്രഖ്യാപിക്കാമായിരുന്നു. അല്ലേങ്കിൽ പാർലമെന്റില്. അതല്ല ഉണ്ടാത്. രാഷ്ട്രീയമായുള്ള വിജയോ പരാജമയോ അല്ല ഇതിന് പിന്നിലെ ലക്ഷ്യം.

കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ

പ്രധാനമന്ത്രിയുടെ തിരുമാനത്തെ ബലഹീനതയോ ആയി കാണുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തിൽ, ജനങ്ങളുടെ ഇഷ്ടം കേൾക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല, അത് ചെയ്യുന്ന ഒരു നേതാവിനേക്കാൾ വലിയ ജനാധിപത്യവാദിയില്ല, അമരീന്ദർ പറഞ്ഞു. ഏതൊരു ദേശീയവാദിയും നമ്മുടെ കർഷകന്റെയും കാർഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും. നമ്മെയെല്ലാം വേദനിപ്പിച്ച, കഴിഞ്ഞ മാസങ്ങളിലെ പ്രക്ഷുബ്ധമായ സംഭവങ്ങളെല്ലാം ഇതോട് കൂടി അവസാനിച്ചു. ധീരത കാണിച്ച കർഷകർക്ക് ഒരിക്കൽ കൂടി താൻ ആദരമർപ്പിക്കുന്നു, സിംഗ് പറഞ്ഞു.

യുദ്ധഭൂമിയിൽ ഒരിക്കലും നമ്മെ പരാജയപ്പെടുത്താത്തതും ഒരിക്കലും പരാജയപ്പെടുത്താനാകാത്തതുമായ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങൾ നമ്മുടെ കർഷകരെ കേന്ദ്രത്തിനെതിരെ ഉപയോഗിക്കാനുള്ള തന്ത്രങ്ങൾ തയ്യാറാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ ഒരു പ്രഖ്യാപനം പാതിവെന്ത അവരുടെ സ്വപ്‌നങ്ങളെ തകർത്തിരിക്കുകയാണ്. സിഖ് വിശ്വാസത്തെ സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.1980 കളിലെ ഓര്‍മ്മകളും മുറിവുകളും എല്ലാവര്‍ക്കും കാണാനുള്ളതാണ്. ഈ വിഷയങ്ങളില്‍ ആരെങ്കിലും രാഷ്ട്രീയം കളിച്ചാല്‍ അവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അനരീന്ദർ പറഞ്ഞു.

അതേസമയോ കോൺഗ്രസിനെതിരേയും അമരീന്ദർ രൂക്ഷവിമർശനം ഉയർത്തി. 2019 അവസാനത്തോടെയാണ് CAA പ്രതിഷേധങ്ങൾ ആരംഭിച്ചത്. തുടർന്ന് നടന്ന ഡൽഹി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം രുചിച്ചു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റക്കാരുടെ തിരിച്ചുവരവിനെ രാഷ്ട്രീയവത്കരിക്കാൻ അവർ ശ്രമിച്ചു. എന്നാൽ ഗണ്യമായ എണ്ണം കുടിയേറ്റക്കാരുള്ള സംസ്ഥാനമായ ബിഹാറിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനം വളരെ മോശമായിരുന്നു. ആർജെഡിയുമായി സഖ്യത്തിൽ എത്തിയിട്ട് പോലും അവർക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചില്ല. കൊവിഡും കർഷക സമരങ്ങളുടേയും പശ്ചാത്തലത്തിൽ പോലും ഇക്കഴിഞ്ഞ മെയിലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേരളത്തിൽ അധികാരം ലഭിച്ചില്ല. അസമിലും പഞ്ചാബിലും കോണ്‌ഗ്രസ് തോൽവി രുചിച്ചു. 2017 ൽ ലഭിച്ച ഏക സംസ്ഥാനമായ പഞ്ചാബിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പാർട്ടിയെ അസ്ഥിരപ്പെടുത്തി, അമരീന്ദർ പറഞ്ഞു.

എന്നാൽ ബി ജെ പി 2019 ൽ ദില്ലിയിൽ മുഴുവൻ സീറ്റും നേടി. ബിഹാറിൽ സർക്കാർ ഉണ്ടാക്കി. ബംഗാളിലും പുതുച്ചേരിയിലും നില മെച്ചപ്പെടുത്തി, അതും കർഷക സമരങ്ങൾ കൊടുമ്പിരി കൊണ്ട് നിൽക്കുന്ന അവസരത്തിൽ. അതുകൊണ്ട് തന്നെ എല്ലാ തീരുമാനങ്ങളിലും രാഷ്ട്രീയ ലക്ഷ്യങ്ങൾ ചേർക്കുന്നത് അവസാനിപ്പിക്കേണ്ട സമയമാണിത്, അമരീന്ദർ പറഞ്ഞു.

'അയ്യോ!! നടി ആലിയ ബട്ട് ബ്ലൗസ് തിരിച്ചിട്ട് വിവാഹ വേദിയിൽ'; നടിയെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+