കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ അമിത് ഷാക്ക് അടിതെറ്റി; ബിജെപി കീഴടങ്ങി, ആറ് മണ്ഡലങ്ങള്‍ തെറിക്കും!! എംപിമാര്‍ക്ക് നിരാശ

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിലുണ്ടാക്കിയ സീറ്റ് വിഭജന കരാര്‍ ബിജെപിക്ക് സമ്മാനിച്ചത് കനത്ത നഷ്ടം. സഖ്യം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബിജെപി തയ്യാറായത് വന്‍ വിട്ടുവീഴ്ചയ്ക്ക്. ഇത്തരത്തില്‍ വിട്ടുവീഴ്ച പാടില്ലായിരുന്നുവെന്ന് ബിജെപി എംപിമാര്‍തന്നെ പറയുന്നു. ഒട്ടേറെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും.

ഇത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാണുണ്ടാക്കുകയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ പാളിയ കാഴ്ചയാണിപ്പോള്‍. ബിജെപി നേതാക്കള്‍ വരെ പാര്‍ട്ടി നിലപാടിനെതിരെ രംഗത്തുവന്നത് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ കരാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിന് വന്‍ വിജയവുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപിക്ക് തിരിച്ചടിയാണ് ഫലം

ബിജെപിക്ക് തിരിച്ചടിയാണ് ഫലം

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എല്ലാ കക്ഷികളും സീറ്റ് വിഭജന ചര്‍ച്ചകള്‍ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ബിഹാറില്‍ എന്‍ഡിഎ സഖ്യവും നടപടികള്‍ വേഗത്തിലാക്കിയത്. സീറ്റ് ചര്‍ച്ച കഴിഞ്ഞപ്പോള്‍ ബിജെപിക്ക് തിരിച്ചടിയാണ് ഫലം.

ജെഡിയു കാര്യംനേടി

ജെഡിയു കാര്യംനേടി

ബിഹാര്‍ എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയെ കൂടാതെ, നിതീഷ് കുമാറിന്റെ ജെഡിയുവാണ് പ്രധാന കക്ഷി. കൂടാതെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, രാം വിലാസ് പാസ്വാന്റെ എല്‍ജെപി എന്നീ പാര്‍ട്ടികളാണുള്ളത്. ജെഡിയു തുടക്കം മുതല്‍ കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അവര്‍ കാര്യം നേടുകയും ചെയ്തു.

ധാരണ ഇങ്ങനെ

ധാരണ ഇങ്ങനെ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറുമാണ് ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. ഒടുവില്‍ തീരുമാനിച്ചത് രണ്ട് പാര്‍ട്ടികളും തുല്യ സീറ്റുകളില്‍ മല്‍സരിക്കാമെന്നാണ്. ബാക്കി സീറ്റുകള്‍ എല്‍ജെപിക്കും ആര്‍എല്‍എസ്പിക്കും വിട്ടുകൊടുക്കും.

22ല്‍ ജയിച്ച ബിജെപി ഇപ്പോള്‍

22ല്‍ ജയിച്ച ബിജെപി ഇപ്പോള്‍

ബിഹാര്‍ നിയമസഭയില്‍ മൊത്തം 40 സീറ്റുകളാണുള്ളത്. ഇതില്‍ 16 വീതം ബിജെപിയും ജെഡിയുവും പങ്കിടാനാണ് തീരുമാനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ സീറ്റ് വിഭജനം. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബിഹാറില്‍ 22 സീറ്റുകളില്‍ ലഭിച്ചിരുന്നു.

സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടമാകും

സിറ്റിങ് മണ്ഡലങ്ങള്‍ നഷ്ടമാകും

കഴിഞ്ഞതവണ ജയിച്ച ആറ് സീറ്റുകള്‍ ബിജെപി ജെഡിയുവിന് കൈമാറേണ്ടിവരും. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും സഖ്യത്തിലായിരുന്നില്ല. ബിജെപിക്കൊപ്പം എല്‍ജെപിയും ആര്‍എല്‍എസ്പിയുമാണ് ഉണ്ടായിരുന്നത്. 31 സീറ്റില്‍ മല്‍സരിച്ച ബിജെപി 22 സീറ്റിലും ജയിച്ചു. വന്‍ മുന്നേറ്റമായിരുന്നു ബിജെപിക്ക്.

ജെഡിയു കളംമാറിയെത്തി

ജെഡിയു കളംമാറിയെത്തി

2014ല്‍ മോദി തരംഗമാണ് ബിഹാറിലുണ്ടായതെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു. വന്‍ വിജയം നേടിയ ബിജെപിയിലേക്ക് മറ്റു പാര്‍ട്ടികളിലെ ഒട്ടേറെ നേതാക്കള്‍ കടന്നുവരികയും ചെയ്തു. എന്നാല്‍ പിന്നീട് ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുള്ള സഖ്യംവിട്ട ജെഡിയു ബിജെപിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കണ്ടത്.

വഴങ്ങികൊടുക്കേണ്ടി വന്നു

വഴങ്ങികൊടുക്കേണ്ടി വന്നു

തുടര്‍ന്നാണ് ഇത്തവണ ജെഡിയുവിന് മതിയായ പ്രാതിനിധ്യം കൊടുക്കേണ്ട സാഹചര്യമുണ്ടായത്. എന്തുവില കൊടുത്തും സഖ്യം നിലനിര്‍ത്തണം എന്നതാണ് ബിജെപി ലക്ഷ്യമിട്ടത്. അതുകൊണ്ടുതന്നെ ജെഡിയുവിന്റെ ആവശ്യത്തിന് മുന്നില്‍ ബിജെപിക്ക് വഴങ്ങികൊടുക്കേണ്ടി വന്നു. ഇനി 16 സീറ്റിലായിരിക്കും ബിജെപി മല്‍സരിക്കുക.

പുതിയ പ്രശ്‌നം ബിജെപിയില്‍

പുതിയ പ്രശ്‌നം ബിജെപിയില്‍

അവിടെയാണ് പുതിയ പ്രശ്‌നം ബിജെപിയില്‍ ഉടലെടുക്കുന്നത്. നിലവില്‍ 22 എംപിമാരാണ് ബിഹാറില്‍ ബിജെപിക്കുള്ളത്. ഇനി 16 സീറ്റിലേക്ക് മല്‍സരം ചുരുങ്ങുമ്പോള്‍ ആറ് എംപിമാര്‍ക്ക് മല്‍സരിക്കാന്‍ സാധിക്കില്ല. അവര്‍ സീറ്റ് ജെഡിയുവിന് വിട്ടുകൊടുക്കേണ്ടിവരും. ആറ് ബിജെപി എംപിമാര്‍ വിമത സ്വരവുമായി രംഗത്തെത്തി കഴിഞ്ഞു. ഇതില്‍ പ്രധാനിയാണ് മുസഫര്‍പൂര്‍ എംപി അജയ് നിഷാദ്.

അജയ് നിഷാദിന്റെ അവസ്ഥ

അജയ് നിഷാദിന്റെ അവസ്ഥ

മുമ്പ് ജെഡിയു നേതാവായിരുന്നു അജയ് നിഷാദ്. ഇദ്ദേഹത്തിന്റെ പിതാവ് ജയ് നാരായണ്‍ നിഷാദായിരുന്നു മുസഫര്‍പൂര്‍ എംപി. എന്നാല്‍ 2014ല്‍ മോദിയെ പുകഴ്ത്തി സംസാരിച്ചെന്ന് ആരോപിച്ച് അജയ് നിഷാദിനെതിനെതിരെ ജെഡിയു അച്ചടക്ക നടപടി സ്വീകരിച്ചു. അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്നാണ് അജയ് ബിജെപിയില്‍ എത്തിയത്.

ജെഡിയു ആവശ്യപ്പെടുന്നു

ജെഡിയു ആവശ്യപ്പെടുന്നു

2014ല്‍ അജയ് നിഷാദിന് ബിജെപി മുസഫര്‍പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കി. മികച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹം ജയിക്കുകയും ചെയ്തു. ഇത്തവണ ആറ് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. ജെഡിയുവിന് വിട്ടുകൊടുക്കേണ്ടി വരും. മുസഫര്‍പൂര്‍ തങ്ങളുടെ പഴയ സീറ്റാണെന്ന് ജെഡിയു അവകാശപ്പെടുന്നുണ്ട്.

പഴയ പാര്‍ട്ടിക്ക് വോട്ട്

പഴയ പാര്‍ട്ടിക്ക് വോട്ട്

ഇനി ചില മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജെഡിയു സ്ഥാനാര്‍ഥിക്ക് വോട്ട് തേടേണ്ടി വരും. 2014ല്‍ മോദം തരംഗം കണ്ട് ജെഡിയുവിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കാണ് ഇതില്‍ തിരിച്ചടി നേരിടുക. കാരണം അവര്‍ പഴയ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തണം. സീറ്റ് വിഭജനത്തിലെ അതൃപ്തി പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.

അടുത്ത പ്രശ്‌നം ഇങ്ങനെ

അടുത്ത പ്രശ്‌നം ഇങ്ങനെ

2014ല്‍ ബിജെപി വന്‍ നേട്ടമാണ് ബിഹാറില്‍ കൊയ്തത്. എന്നാല്‍ ജെഡിയു ആകട്ടെ അന്ന് വെറും രണ്ടു സീറ്റില്‍ മാത്രമാണ് ജയിച്ചത്. അവര്‍ക്ക് ഇത്തവണ 16 സീറ്റില്‍ മല്‍സരിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇനി അടുത്ത പ്രശ്‌നം എന്‍ഡിഎ സഖ്യത്തെ കാത്തിരിക്കുന്നുണ്ട്. ഏതൊക്കെ സീറ്റില്‍ മല്‍സരിക്കുമെന്ന ചര്‍ച്ച നടക്കാനിരിക്കുന്നതേയുള്ളൂ.

English summary
There’s disquiet among Bihar’s BJP MPs after seat sharing with Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X