Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മൂന്നാം തരംഗം പടിവാതില്‍ക്കല്‍, പുതിയ വേരിയന്റുകള്‍, പക്ഷേ ഇന്ത്യക്ക് ആശ്വസിക്കാം

ദില്ലി: രണ്ടാം തരംഗത്തിന്റെ തീവ്രത ഇപ്പോഴും പല ഇന്ത്യക്കാരുടെയും മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. അത്രയേറെ ഭീതിയായിരുന്നു അത്. എന്നാല്‍ രാജ്യം ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പടിവാതില്‍ക്കലാണെന്ന് സര്‍ക്കാര്‍ പാനല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്ത മാസം മൂന്നാം തരംഗത്തെ പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നു. കുട്ടികളെ ഇത് രൂക്ഷമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധം സജ്ജമാക്കി നിര്‍ത്തുകയാണ്. വാക്‌സിനേഷനും ശക്തമാക്കിയിരിക്കുകയാണ്. മൂന്നാം തരംഗം രാജ്യത്തെ എങ്ങനെയായിരിക്കും ബാധിക്കുക എന്ന ആശങ്ക ജനങ്ങള്‍ക്കും ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ക്കും ഒരുപോലെയുണ്ട്.

1

നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഏപ്രില്‍-മെയ് മാസങ്ങളിലായി രണ്ടാം തരംഗമുണ്ടായപ്പോള്‍ നാല് ലക്ഷത്തോളം കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. പലര്‍ക്കും ഓക്‌സിജന്‍ കിട്ടാതെ മരിക്കേണ്ട അവസ്ഥ വരെയുണ്ടായി. മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത കൂട്ടാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. വാക്‌സിനേഷന്‍ വേഗത കൂടിയിട്ടില്ലെങ്കില്‍ മൂന്നാം തരംഗത്തില്‍ നിത്യേന ആറ് ലക്ഷം കൊവിഡ് കേസുകള്‍ വരെ രേഖപ്പെടുത്താമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം മൂന്നാം തരംഗം ഇന്ത്യ ഭയപ്പെടുന്നത് പോലെയുള്ളത് പോലെയായിരിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

രണ്ടാം തരംഗത്തില്‍ നിരവധി പേര്‍ക്ക് രോഗം വന്ന് പോയതാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയില്‍ വലിയൊരു വിഭാഗത്തിനും കൊവിഡ് വന്ന പോയതാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകാനുള്ള സാധ്യത കുറവാണ്. കാണ്‍പൂര്‍-ഹൈദരാബാദ് ഐഐടികളിലെ വിദഗ്ധരായ വിദ്യാസാഗര്‍, മനീന്ദ്ര അഗര്‍വാള്‍ എന്നിവര്‍ ഓഗസ്റ്റില്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ഒരുലക്ഷം കേസുകളില്‍ താഴെ മാത്രമായിരിക്കും പ്രതിദിനം ഇന്ത്യയില്‍ രേഖപ്പെടുത്തുകയെന്നും ഇവര്‍ പറയുന്നു. പരമാവധി ഇത് ഒന്നരലക്ഷം വരെയെത്താം. രണ്ടാം തരംഗം പോലെ ഇന്ത്യയുടെ ആരോഗ്യ മേഖലയെ തന്നെ തകര്‍ത്ത് കളയുന്ന രീതിയിലേക്ക് അത് എത്തില്ലെന്നും ഇവര്‍ പറഞ്ഞു.

നിലവില്‍ നിത്യേന കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളവും മഹാരാഷ്ട്രയും പോലെയുള്ള സംസ്ഥാനങ്ങളിലെ കേസുകളുടെ നിരക്കിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയിലെ മൊത്തം നിരക്ക് എത്രയെത്തുമെന്ന് കാണാനാവുക. ആദ്യ തരംഗത്തില്‍ ജനസംഖ്യയുടെ 30 ശതമാനത്തോളം പേര്‍ക്ക് കൊവിഡ് വന്ന് പോയിരുന്നു. 2020 ജനുവരിയില്‍ തുടങ്ങിയ ഒന്നാം തരംഗം ഈ വര്‍ഷം ഫെബ്രുവരി വരെ ആദ്യ തരംഗം നീണ്ടിരുന്നു. രണ്ടാം തരംഗം പക്ഷേ വേഗത്തിലാണ് വന്നത്. ഇതില്‍ ഒരുപാട് പേര്‍ക്ക് കൊവിഡ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും കൊവിഡ് പടരാനുള്ള സാധ്യത കുറവാണ്. വാക്‌സിന്‍ എടുക്കാത്തവരിലാണ് രോഗം വരാന്‍ സാധ്യതയുള്ളതെന്നും വിദഗ്ധര്‍ പറഞ്ഞു.

പുതിയ വേരിയന്റിന് ഒരുപക്ഷേ മൂന്നാം തരംഗത്തിന് വഴിയൊരുക്കാന്‍ സാധിച്ചേക്കും. പക്ഷേ ജനങ്ങളില്‍ പലരും വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൈവന്നിട്ടുണ്ട്. ചെന്നൈ പോലൊരു നഗരത്തില്‍ 80 ശതമാനം പേര്‍ക്കും ഇമ്മ്യൂണിറ്റിയുണ്ട്. അതിന് കാരണം കൂടുതല്‍ പേര്‍ക്ക് രോഗം വന്നതാണ്. അതുകൊണ്ട് വലിയൊരു തരംഗം ചെന്നൈയില്‍ ആഞ്ഞടിക്കില്ലെന്ന് ഉറപ്പാണ്. കേരളത്തിലെ പ്രശ്‌നം ഇതാണ്. കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കും രോഗം വന്നിട്ടില്ല. അതുകൊണ്ട് രോഗം ബാധിക്കാനുള്ള ശേഷി മലയാളികളില്‍ കൂടുതലാണ്. അതേസമയം കേരളത്തിലെ ടെസ്റ്റുകള്‍ വളരെ കൂടുതലാണ്. അതോടൊപ്പം കൂടുതല്‍ പേരിലേക്കും രോഗവ്യാപനം നടന്നിട്ടില്ല. ഇതൊക്കെയാണ് കേസുകള്‍ കൂടാനുള്ള കാരണമായി. എപ്പിഡെമോളജിസ്റ്റ് ജയപ്രകാശ് മുളിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+