ബിജെപി പ്രസിഡന്റ് ഉള്‍പ്പെടെ വീട്ടുതടങ്കലില്‍; മധുരയില്‍ നിരോധനാജ്ഞ, ചോദ്യം ചെയ്ത് ഹൈക്കോടതി

മധുര തിരുപ്പറന്‍കുണ്ട്രം കാര്‍ത്തിക ദീപം തെളിയിക്കല്‍ ആഘോഷത്തിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കി തമിഴ്‌നാട് പോലീസ്. ക്ഷേത്ര പരിസരത്തും മധുരയിലെ വിവിധ പ്രദേശങ്ങളിലും 6000ത്തോളം പോലീസുകാരെ വിന്യസിച്ചു. നിരവധി ബിജെപി, ഹിന്ദുമുന്നണി നേതാക്കളെ കരുതല്‍ തടങ്കലിലാക്കി. മധുരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്തിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് ഹൈക്കോടതി ചോദിച്ചു.

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സഹപാഠിക്ക് തോക്ക് കിട്ടിയത് എങ്ങനെ, അന്വേഷണം
പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സഹപാഠിക്ക് തോക്ക് കിട്ടിയത് എങ്ങനെ, അന്വേഷണം

തിരുനല്‍വേലിയിലെ വീട്ടില്‍ നിന്ന് തിരുപ്പറന്‍കുണ്ട്രത്തേക്ക് പുറപ്പെടവെ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനെ പോലീസ് വീട്ടുതടങ്കലിലാക്കി. പല ഭാഗങ്ങളില്‍ നിന്നും ആര്‍എസ്എസ്-ബിജെപി-ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തിരുപ്പറന്‍കുണ്ട്രത്തേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

Thiruparankundram controversy-

ഹിന്ദുത്വ നേതാക്കളും പ്രവര്‍ത്തകരും ക്ഷേത്ര പരിസരത്ത് എത്തുന്നത് തടയുകയാണ് പോലീസ്. മധുരയില്‍ റാലി, പ്രകടനം, പൊതു പരിപാടികള്‍ എന്നിവ ഇന്നും നാളെയും നിരോധിച്ചിട്ടുണ്ട്. ക്ഷേത്ര ആചാരങ്ങള്‍, പ്രാര്‍ഥനകള്‍ എന്നിവയ്ക്ക് തടസമുണ്ടാകില്ലെന്ന് പോലീസും ജില്ലാ കളക്ടറും അറിയിച്ചു. തിരുപ്പറന്‍കുണ്ട്രത്തും മധുരയിലെ വിവിധ ഭാഗങ്ങളിലും 12 എസ്പിമാരുടെ നേതൃത്വത്തില്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബ് പിടിക്കാന്‍ ബിജെപി; അകാലിദളുമായി വീണ്ടും സഖ്യം പ്രഖ്യാപിച്ചു, കര്‍ഷകര്‍ പാരയാകുമോ?
പഞ്ചാബ് പിടിക്കാന്‍ ബിജെപി; അകാലിദളുമായി വീണ്ടും സഖ്യം പ്രഖ്യാപിച്ചു, കര്‍ഷകര്‍ പാരയാകുമോ?

തിരുപ്പറന്‍കുണ്ട്രത്തെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മലനിരകള്‍ക്ക് താഴെയാണ്. മലമുകളിലാണ് സിക്കന്തര്‍ ബാദുഷ ദര്‍ഗ. സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുകളിലുള്ള ഉച്ചിപ്പുളിയാര്‍ ക്ഷേത്രത്തിലാണ് പതിവായി ദീപം തെളിയിക്കാറ്. ദര്‍ഗയോട് ചേര്‍ന്നുള്ള കല്‍ത്തൂണില്‍ ദീപം തെളിയിക്കണമെന്നാണ് ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. കല്‍ത്തൂണ്‍ ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള സര്‍വ്വെ കല്ല് മാത്രമാണെന്നും ആരാധന സ്ഥലമല്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നു.

പരമ്പരാഗതമായി കാര്‍ത്തിക ദീപോല്‍സവത്തിന് തിരി തെളിയിക്കുന്നതില്‍ ഇതുവരെ തര്‍ക്കമില്ല. എന്നാല്‍ ദര്‍ഗയോട് അടുത്തുള്ള കല്‍തൂണില്‍ ദീപം തെളിയിക്കണം എന്ന് ആവശ്യം ശക്തമായതോടെയാണ് വിവാദം. കഴിഞ്ഞ വര്‍ഷം സമാനമായ ആവശ്യം ശക്തമായിരുന്നു എങ്കിലും പതിവ് പോലെയായിരുന്നു നടപടികള്‍.

ഇത്തവണ ദര്‍ഗയോട് ചേര്‍ന്നു വരുന്ന കല്ലില്‍ ദീപം തെളിയിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് പാലിക്കാന്‍ മദ്രാസ് ഹൈക്കോടതിയും നിര്‍ദേശിച്ചു. ദര്‍ഗക്ക് അടുത്ത് ദീപം തെളിയിക്കുന്നത് മുസ്ലിം സംഘടനകള്‍ എതിര്‍ക്കുന്നുണ്ട്. തുടര്‍ന്നാണ് പതിവ് പോലെ ദീപം തെളിയിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം
പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം

എന്നാല്‍ ഒറ്റത്തവണ ആചാര ദീപം തെളിയിക്കല്‍ നടത്താന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കി. തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി അവധി ആയതിനാല്‍ പരിഗണിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്കാണ് ദീപം തെളിയിക്കല്‍. സംഘര്‍ഷമില്ലാതെ രംഗം ശാന്തമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്രയും കടുത്ത നിയന്ത്രണങ്ങള്‍ എന്തിനാണ് എന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍ നിശാന്ത് കൃഷ്ണ, ഡിസിപി എജി ഇനിഗോ തിവ്യന്‍ എന്നിവരെ കോടതി വിളിപ്പിച്ചു. സമാധാനം ഉറപ്പാക്കാനാണ് നടപടി എന്ന് കളക്ടര്‍ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma