നരേന്ദ്ര മോദിയുടെ ഭരണത്തില്‍ അഴിമതികള്‍ എത്ര?
ദില്ലി: ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം, ആദര്‍ശ് ഫഌറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ്.... യു പി എ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെക്കുറിച്ചാണ് പറയുന്നത്. ഇതൊന്നുമല്ല, ഈ പട്ടിക ഇനിയും ഇങ്ങനെ നീണ്ടുപോകും. എന്നാല്‍ ഒരു വര്‍ഷം തികയുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തോ. അതെ കഴിഞ്ഞ ഒരു വര്‍ഷമായി കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല എന്നാണ് ബി ജെ പി പ്രസിഡണ്ട് അമിത് ഷാ പറയുന്നത്.
എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന തരത്തിലാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. തികച്ചും സുതാര്യം. നേരത്തെ ഇവിടെ ഒരു സര്‍ക്കാരുണ്ടോ എന്ന് അന്വേഷിക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കാശ്മീരിലെ വെള്ളപ്പൊക്കത്തിന്റെ കാര്യമെടുക്കൂ, മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ അവിടെയെത്തി. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം രക്ഷാ പ്രവര്‍ത്തനത്തിനെത്തി. നേപ്പാളിലെ ഭൂകമ്പത്തില്‍ മണിക്കൂറുകള്‍ക്കകം ഇന്ത്യ സഹായമെത്തിച്ചു.

ശ്രീലങ്കയില്‍ തമിഴ് മത്സ്യത്തൊഴിലാളികളെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അവരെ തിരിച്ചെത്തിച്ചു. യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെയും അഫ്ഗാനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ വൈദികനെയും തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. വിദേശമന്ത്രാലയത്തിന്റെ കാര്യമെടുത്താല്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യമന്ത്രിമാരില്‍ ഒരാളായി സുഷമ സ്വരാജ് മാറിക്കഴിഞ്ഞു.
യു പി എ സര്‍ക്കാരിന്റെ കാലത്ത് ചെറുതും വലുതുമായി 72 അഴിമതികളാണ് ഉണ്ടായത്. 12 ലക്ഷം കോടി രൂപയാണ് ഇതിലൂടെ പൊതപഖജനാവിന് നഷ്ടം വന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിപക്ഷത്തിന് കുറ്റം പറയാനായി പോലും ഒരു അഴിമതി ഉണ്ടായിട്ടില്ല. ഇത് തന്നെയാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം - അമിത് ഷാ പറയുന്നു.












Click it and Unblock the Notifications