'രാഹുൽ ഉറങ്ങിപ്പോയതാണോ? നടക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ വോട്ടെടുപ്പ്'; നിഷികാന്ത് ദുബെ
ഡൽഹി: പ്രതിപക്ഷ സഖ്യത്തേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. 'ഇന്ത്യ' എന്ന പേരിന്റെ പൂർണരൂപം അറിയാത്തവരാണ് പ്രതിപക്ഷത്തുള്ളതെന്ന് ദുബൈ വിമർശിച്ചു. പ്രതിപക്ഷം അവതരിപ്പിച്ചത് അവിശ്വാസ പ്രമേയമല്ല, പ്രതിപക്ഷത്തിന്റെ വിശ്വാസവോട്ടെടുപ്പാണെന്നും ദുബെ പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ തകോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ വിമർശനങ്ങൾതക്ക് മറുപടി നൽകുകയായിരുന്നു ദുബെ.

രാഹുൽ ഗാന്ധിയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ദുബൈ ഉന്നയിച്ചത്. 'പ്രതിപക്ഷത്ത് നിന്ന് രാഹുൽ ഗാന്ധി ചർച്ചയ്ക്ക് തുടക്കമിടുമെന്നാണ് അറിഞ്ഞത്. അദ്ദേഹം എവിടെ ഉറങ്ങിപ്പോയതാണോ? അതോ തയ്യാറായില്ലേ? കുഴപ്പമില്ല ഗൊഗോയ് നന്നായി തന്നെ സംസാരിച്ചു', ദുബെ പരിഹസിച്ചു.
മോദി പരാമർശത്തിൽ രാഹുൽ ഗാന്ധി നേരിട്ട അയോഗ്യത നടപടിയെ കുറിച്ചും ദുബെ പരാമർശിച്ചു. കേസിൽ സുപ്രീം കോടതി എന്തെങ്കിലും വിധി പുറപ്പെടുവിച്ചിട്ടില്ല. കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ പറയുന്നത് അദ്ദേഹം ഒരിക്കലും മാപ്പ് പറയില്ലെന്നാണ്. പിന്നെ താൻ സവർക്കർ അല്ലെന്നും. അദ്ദേഹത്തിന് ഒരിക്കലും സർക്കർ ആകാനും സാധിക്കില്ല', ദുബെ പറഞ്ഞു.
'ഇപ്പോൾ പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ചത് അവിശ്വാസ പ്രമേയം അല്ല. അവരെ സംബന്ധിച്ച് അത് വിശ്വാസ വോട്ടെടുപ്പാണ്. ആരൊക്കെ കൂടെയുണ്ടെന്നും ആരൊക്കെ ഇല്ലെന്നും ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം',ദുബെ പരിഹസിച്ചു. 'പ്രതിപക്ഷത്തിരിക്കുന്ന എംപിമാരിൽ പലർക്കും ഇന്ത്യയെന്നതിന്റെ പൂർണരൂം എന്താണെന്ന് അറിയുക പോലും ഇല്ല. ഈ അവിശ്വാസ പ്രമേയം ഒരു ദരിദ്രന്റെ മകനെതിരെയാണ്, ജനങ്ങൾക്ക് വീടും കുടിവെള്ളവും കക്കൂസും നൽകിയ മനുഷ്യനെതിരെയാണ്. അത് പാവങ്ങൾക്ക് എതിരാണ്', ദുബെ പറഞ്ഞു.












Click it and Unblock the Notifications