ആകാശ് അംബാനിയുടെ വിവാഹം: ശ്ലോക മേത്ത തന്നെയല്ലേ വധു? നിതാ അംബാനിക്ക് പറയാനുള്ളത്

  • Written By: Desk
Subscribe to Oneindia Malayalam

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനാകാന്‍ പോകുന്നെന്ന വാര്‍ത്ത വന്നിരുന്നു. രത്നവ്യാപാര കമ്പനിയായി റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറായ റസല്‍മേത്തയുടേയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോകയാണ് ആകാശ് അംബാനിക്ക് വധുവായെത്തുന്നത് എന്നായിരുന്നു വിവരം.

ഉടന്‍ വിവാഹ നിശ്ചയം നടക്കുമെന്നും വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വാര്‍ത്തയോട് പ്രതികരികരിക്കാന്‍ ഇതുവരെ അംബാനി കുടുംബം തയ്യാറായിരുന്നില്ല. ഒടുവില്‍ മകന്‍റെ വിവാഹ വാര്‍ത്തയില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ നിതാ അംബാനി.

പൊതുപരിപാടിക്കിടെ

പൊതുപരിപാടിക്കിടെ

ഒരു പൊതുപരിപാടിക്കിടെയാണ് നിത അംബാനി ആകാശ് അംബാനിയുടെ വിവാഹം സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. പങ്കാളികളെ തിരഞ്ഞെടുക്കാന്‍ താനും മുകേഷും മക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് നിത അംബാനി പറഞ്ഞു. അവര്‍ ആരെ തിരഞ്ഞെടുത്താലും അതില്‍ തങ്ങള്‍ക്ക് ഒരു പരാതിയുമില്ല. ഏത് കുട്ടിയാണെങ്കിലും അംബാനി കുടുംബം പൂര്‍ണ മനസോടെ അതിനെ സ്വാഗതം ചെയ്യുമെന്നും നിതാ അംബാനി പറഞ്ഞു. അതേസമയം ശ്ലോക മേത്ത തന്നെയാണോ ആകാശിന്‍റെ വധു എന്ന് വ്യക്തമാക്കാന്‍ നിതാ അംബാനി തയ്യാറായില്ല.

പ്രണയം?

പ്രണയം?

ഈ വര്‍ഷം ഡിസംബറോട് കൂടി വിവാഗം ഉണ്ടാകുമെന്നാണ് ഇരുകുടുംബാങ്ങളുടേയും തിരുമാനമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. മാര്‍ച്ച് 24 നാകും വിവാഹ നിശ്ചയം എന്ന് വിവരം ഉണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 വയസുകാരനായ ആകാശ് അംബാനി. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നതില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത.ലണ്ടന്‍ സ്കൂള്‍ ഒാഫ് ഇക്കണോമിക്സില്‍ നിന്ന് നിയമത്തില്‍ പിജി ബിരുദവും ഉണ്ട്. ദീരുബായ് അംബാനി ഇന്‍റര്‍നാഷ്ണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും. ഇരുവരും തമ്മില്‍ പ്രണയമായിരുന്നെന്നും ഇതാണ് ഒടുവില്‍ വിവാഹത്തില്‍ എത്തിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

അപ്പോള്‍ വിവാഹ ക്ഷണക്കത്ത്

അപ്പോള്‍ വിവാഹ ക്ഷണക്കത്ത്

ആകാശിന്‍റേയും ശ്ലോകയുടെ ഇരുകുടുംബങ്ങളും പുറത്തുവിട്ട വിവാഹ ക്ഷണക്കത്തെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങളും വാര്‍ത്തകളും പ്രചരിച്ചിരുന്നു. 1.5 ലക്ഷം വില വരുന്ന ക്ഷണക്കത്താണ് അംബാനികുടുംബം മകന്‍റെ വിവാഹത്തിനായി തയ്യാറാക്കിയതെന്നും കത്തില്‍ സ്വര്‍ണവും വിലപ്പിടിപ്പുള്ള കല്ലുകളും ചേര്‍ത്ത് പിടിപ്പിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെ നിരവധി പേര്‍ ആകാശിനും ശ്ലോകയ്ക്കും അനുമോദനം അറിയിച്ച് രംഗത്തെത്തി. എന്നാല്‍ പ്രചരിക്കുന്നത് വ്യാജ ക്ഷണക്കത്താണെന്നും വിവാഹം സംബന്ധിച്ച കാര്യത്തില്‍ പിന്നീട് വ്യക്തത വരുത്തുമെന്നുമായിരുന്നു അംബാനികുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്തായാലും ആകാശിന്‍റെ വിവാഹത്തിന്‍റെ പൂര്‍ണ വിവരം പ്രതീക്ഷിച്ചിരിക്കുകയാണ് ആളുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
this what neetha ambani has to say about her sons mariage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്