7ാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ചത് 3 വിദ്യാര്‍ഥികള്‍; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോയമ്പത്തൂര്‍: ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പിതാവ് വാങ്ങി നല്കിയ സ്മാര്‍ട്ട് ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണുന്നത് പതിവാക്കിയ വിദ്യാര്‍ഥികളാണ് ക്രൂരകൃത്യം ചെയ്തത്.
വീട്ടില്‍ ടിവി കാണാനെത്തിയ പെണ്‍കുട്ടിയെ പത്താം ക്ലാസുകാരനാണ് ആദ്യം പീഡിപ്പിച്ചത്. ശേഷം സുഹൃത്തുക്കളെ വിവരം അറിയിച്ച് അവര്‍ക്കും അവസരമൊരുക്കി നല്കി. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കോയമ്പത്തൂരിലെ സുന്ദരപുരത്താണ് നടുക്കുന്ന സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ...

15, 16 വയസുള്ള മൂന്ന് ആണ്‍കുട്ടികള്‍
15, 16 വയസുള്ള മൂന്ന് ആണ്‍കുട്ടികളാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റിലായ രണ്ടുപേരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. മൂന്നാമനെ പിടിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. ബന്ധുവീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തി.
Recommended Video

പെണ്‍കുട്ടിയുടെ അമ്മ മരിച്ചു
കോയമ്പത്തൂര്‍ സിറ്റി പോലീസാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മരിച്ചതാണ്. പിതാവിനൊപ്പം സുന്ദരപുരത്ത് വാടകവീട്ടിലാണ് താമസം. വീടിന്റെ ഉമസ്ഥരാണ് താഴെ നിലയില്‍ താമസിക്കുന്നത്. ഈ വീട്ടിലെ പത്താം ക്ലാസുകാരനും സുഹൃത്തുക്കളുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പിതാവ് ജോലിക്ക് പോയാല്‍
പിതാവ് ജോലിക്ക് പോയാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാകും. ഈ വേളയില്‍ താഴത്തെ നിലയിലെ വീട്ടുടമസ്ഥരുടെ വീട്ടില്‍ ടിവി കാണാന്‍ പോകുന്നത് പതിവായിരുന്നു. പത്താംക്ലാസുകാരന് പിതാവ് അടുത്തിടെ സ്മാര്‍ട്ട് ഫോണ്‍ വാങ്ങികൊടുത്തിരുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായിരുന്നു ഇത്.

അശ്ലീല വീഡിയോകള്‍
സ്മാര്‍ട്ട് ഫോണില്‍ വിദ്യാര്‍ഥിയും സുഹൃത്തുക്കളും പതിവായി അശ്ലീല വീഡിയോകള്‍ കാണാന്‍ തുടങ്ങി. കഴിഞ്ഞ മാസം 20ന് പെണ്‍കുട്ടി വീട്ടില്‍ ടിവി കാണാനെത്തിയ വേളയില്‍ പ്രതികളില്‍ രണ്ടു പേര് അശ്ലീല വീഡിയോ കാണുകയായിരുന്നു. ഇത് കണ്ട പെണ്‍കുട്ടി തിരിച്ചുപോകാന്‍ ഒരുങ്ങവരെ അവര്‍ ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

സുഹൃത്തിനെ വിളിച്ചുവരുത്തി
അശ്ലീല വീഡിയോ കാണാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. മര്‍ദ്ദിക്കുകയും ചെയ്തു. കുതറി ഓടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രണ്ടു വിദ്യാര്‍ഥികളും ചേര്‍ന്ന് മുകളിലെ നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വീണ്ടും ഉപദ്രവിച്ചു.

സംഭവം പുറത്തായത് ഇങ്ങനെ
പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യ ദിവസം വിട്ടയച്ചത്. പിന്നീട് ഇടക്കിടെ പീഡനം തുടര്‍ന്നു. ഒരാഴ്ചയോളം പീഡനം തുടര്‍ന്നുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടു.

പോത്തന്നൂര്‍ പോലീസിനെ അറിയിച്ചു
അച്ഛനോടൊപ്പം ആശുപത്രിയിലെത്തി പെണ്‍കുട്ടി ചികില്‍സ തേടി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവം പെണ്‍കുട്ടി വിശദീകരിച്ചത്. ഉടനെ പോത്തന്നൂര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാരണം സ്മാര്‍ട്ട് ഫോണോ
രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി നിരീക്ഷണ ഭവനിലേക്ക് മാറ്റി. സ്മാര്‍ട്ട് ഫോണ്‍ കുട്ടികള്‍ക്ക് ലഭിച്ചതാണ് ഈ സംഭവത്തിന് കാരണമെന്ന് സാമൂഹിക പ്രവര്‍ത്തക വിദ്യ റെഡ്ഡി അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വാങ്ങി നല്കുന്ന സ്മാര്‍ട്ട് ഫോണ്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തിലാകണമെന്നും അവര്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications