കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ കത്തുന്നു; സൈനിക വെടിവയ്പ്പില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു, സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. സൈന്യത്തിനെതിരെ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ തിരിച്ചു വെടിവയ്ക്കുകയായിരുന്നു. മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.

Encouter

കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ശക്കീര്‍ അഹ്മദ് ഖാന്തെ, ഇര്‍ഷാദ് മജീദ്, അന്തലീബ് എന്നിവരാണ് മരിച്ചത്. റെഡ്‌വാണി ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടാത്.

ഗ്രാമത്തില്‍ ഒരു സര്‍വെ നടത്തുകയായിരുന്നു സൈന്യം. ഈ വേളയിലാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നു. അജ്ഞാതരായ യുവാക്കളാണ് സൈന്യത്തിന് നേരെ കല്ലെറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സൈനിക വക്താവ് കേണല്‍ രാജേഷ് കലിയ പറഞ്ഞു. സൈന്യം തോന്നിയ പോലെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഹുര്‍രിയ്യത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖ് കുറ്റപ്പെടുത്തി. വീട്ടുതടങ്കലില്‍ കഴിയുന്ന അദ്ദേഹം ട്വിറ്ററിലാണ് ഇങ്ങനെ പ്രതികരിച്ചത്. സൈന്യം നടത്തിയത് കൂട്ടക്കൊലയാണെന്നും അദ്ദേഹം ആരോപിച്ചു.

തെക്കന്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ പ്രക്ഷോഭകര്‍ റോഡ് തടഞ്ഞിരിക്കുകയാണ്. സൈന്യം മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തത്.

English summary
Three civilians killed as army fires at stone-pelters in Kashmir’s Kulgam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X