കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത മൂന്ന് ദിവസം ബാങ്ക് ഉണ്ടാകില്ല!

  • By Aswathi
Google Oneindia Malayalam News

Bank
ദില്ലി: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യതലത്തില്‍ പണിമുടക്കും. ഒമ്പത് സംഘടനകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആണ് സമരം പ്രഖ്യാപിച്ചത്.

ഞായറാഴ്ച പൊതു അവതിധികൂടെ ആകുമ്പോള്‍ അടുപ്പിച്ച് മൂന്ന് ദിവസമാണ് ബാങ്കുകള്‍ക്ക് അവധി വന്നിരിക്കുന്നത്. ശമ്പള പരിഷ്‌കരണ കാര്യത്തില്‍ യൂനിയനുകളും മാനേജ്‌മെന്റുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരപ്രഖ്യാപിച്ചത്.

മുഖ്യ തൊഴില്‍ കമീഷണര്‍ മുമ്പാകെ തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ സമരം ഉപേക്ഷിക്കാന്‍ വഴി തെളിഞ്ഞില്ലെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് കണ്‍വീനര്‍ എം വി മുരളി പറഞ്ഞു. മാനേജ്‌മെന്റ് മുന്നോട്ട് വച്ച നാണ്യപെരുപ്പവുമായി യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ കഴിഞ്ഞ ഡിസംബര്‍ 18ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. 2012 നവംബറില്‍ ബാങ്ക് ജീവനക്കാരുടെ ശമ്പളം പുതുക്കാന്‍ സമയമായിരുന്നു. രാജ്യത്ത് ആകെ 27 പൊതുമേഖലാ ബാങ്കുകളും എട്ടു ലക്ഷം ജീവനക്കാരുമുണ്ട്. എല്ലാ ബാങ്കുകള്‍ക്കുമായി രാജ്യത്ത് 50,000 ശാഖകളും. മൂന്ന് ദിവസം അടുപ്പിച്ച് അവധിയായതിനാല്‍ വന്‍തിരക്കാണ് ശനിയാഴ്ച അനുഭവപ്പെടുന്നത്.

English summary
The United Forum of Bank Unions has called for a 48-hour all India bank strike on February 10 and 11, as the conciliation talks with the banks’ management regarding raise in wages remained inconclusive. The next round of talks will take place on February 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X