കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 എംഎല്‍എമാര്‍ 48 മണിക്കൂറില്‍ കോണ്‍ഗ്രസിലെത്തും; പൈലറ്റ് ക്യാംപിനെ പൊളിക്കാന്‍ ഗെലോട്ട്..

Google Oneindia Malayalam News

ജയ്പൂര്‍: ഏറെനാള്‍ നീണ്ട ആവശ്യത്തിനൊടുവില്‍ രാജസ്ഥാനില്‍ നിയമസഭാ വിളിച്ചു ചേര്‍ക്കാനുള്ള അനുമതി മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നല്‍കിയിരിക്കുകയാണ് ഗവര്‍ണ്ണര്‍ കല്‍രാജ് മിശ്ര. എന്നാല്‍ സഭ വിളിച്ചു ചേര്‍ക്കുന്നതിന് 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം, കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് തുടങ്ങിയ ചില മാനദണ്ഡങ്ങളും ഗവര്‍ണ്ണര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

എന്നാല്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസും മുഖ്യമന്ത്രി ഗെലോട്ടും അംഗീകരിച്ചേക്കില്ല. കുതിരക്കച്ചവടത്തിന് കൂടുതല്‍ സമയം നല്‍കുന്നതാണ് ഇതെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. അതേസമയം പൈലറ്റ് ക്യാമ്പില്‍ നിന്നും എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് അണിയറയില്‍ നടക്കുന്നുണ്ട്.

48 മണിക്കൂറിനുള്ളില്‍

48 മണിക്കൂറിനുള്ളില്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലേക്ക് 48 മണിക്കൂറിനുള്ളില്‍ എംഎല്‍എമാര്‍ മടങ്ങിവരുമെന്നാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രഖ്യാപിച്ചിരിക്കുന്നത്. വിമത ക്യാമ്പിലെ മൂന്ന് എംഎല്‍.എമാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് സുര്‍ജേവാല അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് യോഗത്തിലാണ് സുര്‍ജേവാല ഇക്കാര്യം അറിയിച്ചത്. 19 എംഎല്‍എമാരില്‍ മൂന്നുപേര്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍

200 അംഗ നിയമസഭയില്‍ 101 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. 12 സ്വതന്ത്രരും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും ഐഎന്‍എല്‍ഡിയും ബിഎസ്പിയുടെ ആറ് അംഗങ്ങളും തുടക്കത്തില്‍ അശോക് ഗെലോട്ട് സര്‍ക്കാറിന് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ബിഎസ്പിയുടെ മുഴുവന്‍ അംഗങ്ങളേയും തങ്ങളുടെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ബിഎസ്പിയുടെ നീക്കം

ബിഎസ്പിയുടെ നീക്കം

ഈ സംഭവത്തിനെതിരെ പത്ത് മാസങ്ങള്‍ക്ക് ശേഷം, രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ വേളയിലാണ് ബിഎസ്പിയുടെ നീക്കം ഉണ്ടാവുന്നത്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ സര്‍ക്കാറിനെതിരായി വോട്ട് ചെയ്യണമെന്നാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച എംഎല്‍എമാര്‍ക്ക് ബിഎസ്പി നല്‍കിയ നിര്‍ദ്ദേശം. ഇതുകാട്ടി ദേശീയ നേതൃത്വം വിപ്പും നല്‍കി.

അയോഗ്യരാക്കും

അയോഗ്യരാക്കും

കോണ്‍ഗ്രസിന് അനുകൂലമായ വോട്ട് ചെയ്താല്‍ അയോഗ്യരാക്കുമെന്ന മുന്നറിയിപ്പും ബിഎസ്പി നല്‍കിയിട്ടുണ്ട്. ആര്‍ ഗുധ, ലഖന്‍ സിങ്, ദീപ് ചന്ദ്, ജെഎസ് അവാന, സന്ദീപ് കുമാര്‍, വാജിബ് അലി എന്നിവര്‍ക്കായിരുന്നു ബിഎസ്പി വിപ്പ് നല്‍കിയത്. സഭയിലെ മുഴുവന്‍ പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെയും ഈ ആറ് എംഎല്‍എമാരുടെയും വാദം.

വിപ്പില്‍ പറയുന്നത്

വിപ്പില്‍ പറയുന്നത്

എന്നാല്‍ ഈ ലയനം നിയമവിരുദ്ധമാണെന്നാണ് ബിഎസ്പി വ്യക്തമാക്കിയിരിക്കുന്നത്. ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യത ക്ഷണിച്ചു വരുത്തുന്ന നീക്കമാണെന്നും ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിതീശ് ചന്ദ്ര മിശ്ര നല്‍കിയിട്ടുള്ള വിപ്പില്‍ പറയുന്നത്. ഓരോ അംഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വിപ്പാണ് നല്‍കിയത്.

Recommended Video

cmsvideo
സച്ചിന്‍ പൈലറ്റിനോട് സോണിയയ്ക്ക് പൊറുക്കാനാകുമോ ? | Oneindia Malayalam
ഹൈക്കോടതിയെ

ഹൈക്കോടതിയെ

എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത ആവശ്യപ്പെട്ട് ബിഎസ്പി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ജനറൽ സെക്രട്ടറി എസ്‌സി മിശ്ര സമർപ്പിച്ച ഹരജിയിൽ ലയനം നിഷേധിക്കുകയും എം‌എൽ‌എമാർ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അയോഗ്യതയ്ക്ക് അര്‍ഹരാണെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

ബിജെപിയും

ബിജെപിയും


ബിഎസ്പിയുടെ ഈ നീക്കത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ബിജെപിയും രംഗത്ത് എത്തിയത്. ഉടന്‍ തന്നെ ഇവരും കോടതിയെ സമീപിച്ചു. ബി.ജെ.പി നേതാവ് മദന്‍ ദിലാവറാണ് വിഷയത്തില്‍ ബിജെപിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്ന കൂറുമാറ്റ വിരുദ്ധ നിയമപ്രകാരം ബിഎസ്പിയുടെ 6 എംഎല്‍എമാരെ എന്തുകൊണ്ടാണ് സ്പീക്കര്‍ അയോഗ്യരാക്കാതിരുന്നതെന്നാണ് ബിജെപി സമര്‍പ്പിച്ച ഹരജിയില്‍ ചോദിക്കുന്നത്.

തിരിച്ചടി

തിരിച്ചടി

എന്നാല്‍ കോടതിയില്‍ നിന്ന് ശക്തമായ തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വന്നത്. കോണ്‍ഗ്രസില്‍ ലയിക്കാനുള്ള ബിഎസ്പി എംഎല്‍എമാരുടെ തീരുമാനത്തിനെതിരെ ബിജെപി സമര്‍പ്പിച്ച ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ ഗോയല്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

103 എംഎല്‍എമാരുടെ പിന്തുണ

103 എംഎല്‍എമാരുടെ പിന്തുണ

18 എംഎല്‍എമാരുമായി സച്ചിന്‍ പൈലറ്റ് വിമത നീക്കം തുടങ്ങിയതോടെ സര്‍ക്കാര്‍ പക്ഷത്ത് 103 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന് തനിച്ച് 88 എംഎല്‍എമാരാണ് ഉള്ളത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടേയും സിപിഎമ്മിന്‍റെയും രണ്ട് വീതം അംഗങ്ങളും ഐഎന്‍എല്‍ഡിയുടെ എക അംഗവും സര്‍ക്കാറിന് പിന്തുണ നല്‍കുന്നു. 12 സ്വതന്ത്രരും സര്‍ക്കാര്‍ പക്ഷത്താണ്.

ഭൂരിപക്ഷം ഇല്ലാതാവും

ഭൂരിപക്ഷം ഇല്ലാതാവും

സര്‍ക്കാര്‍ പക്ഷത്ത് നിന്ന് ബിഎസ്പിയുടെ 6 അംഗങ്ങളെ കുറച്ചാല്‍ സര്‍ക്കാറിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാതാവും. ഇതായിരുന്നു ബിജെപിയും മുന്നില്‍ കണ്ടത്. എന്നാല്‍ കോടതിയില്‍ നിന്നും ഈ നീക്കത്തിന് തിരിച്ചടി നേരിട്ടതോടെ സര്‍ക്കാറിന് കൂടുതല്‍ ആശ്വാസകരമായി. ഈ കേസ് കോടതിയില്‍ എത്തിയാലും നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

ഹർജി പിൻവലിച്ചു

ഹർജി പിൻവലിച്ചു


അതിനിടെ, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനൊപ്പമുള്ള എംഎൽഎമാരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി വിലക്കിയതിനെതിരെ സുപ്രീംകോടതിയിൽ നല്കിയ ഹർജി സ്പീക്കർ ഇന്ന് പിൻവലിച്ചിരുന്നു.സുപ്രീംകോടതിയിലെ ഹര്‍ജി സ്പീക്കര്‍ പിന്‍വലിച്ചേക്കുമെന്ന് നരേത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുമ്പോള്‍ നിയസഭാ സമ്മേളന വിളിച്ചു ചേര്‍ക്കാന്‍ കഴിയുമോയെന്ന പ്രതിസന്ധിയാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

 കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണം: എസ്എഫ്ഐ കോളേജുകൾക്ക് സ്വയംഭരണ പദവി ലഭിച്ച സാഹചര്യം സർക്കാർ വ്യക്തമാക്കണം: എസ്എഫ്ഐ

English summary
three MLAs of Pilot faction to return to congress in 48 hours; says randeep singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X