Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ഗതാഗത പരിഷ്‍കാരം; നാല് മേൽപ്പാലങ്ങളിലെ നിയന്ത്രണങ്ങളിൽ വലഞ്ഞ് യാത്രക്കാർ

ബെംഗളൂരു: നഗരത്തിലെ നാല് മേൽപ്പാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ യാത്രക്കാരും ഡ്രൈവർമാരും രംഗത്ത്. നിയന്ത്രണങ്ങൾ കാരണം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നതായും ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായും അവർ ആരോപിച്ചു.

ബെംഗളൂരു തുരങ്ക പാത; ലാൽബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കൽ സർവേ റിപ്പോർട്ട്
ബെംഗളൂരു തുരങ്ക പാത; ലാൽബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കൽ സർവേ റിപ്പോർട്ട്

അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് വെള്ളിയാഴ്‌ച രാവിലെ മുതലാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്ന ബാനറുകൾ മേൽപ്പാലങ്ങൾക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. വാഹനയാത്രക്കാരെ ബോധവത്കരിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ മൈക്രോഫോണുകളിലൂടെയും അറിയിപ്പുകൾ നൽകി.

bengaluru

മൈസൂരു റോഡിലെ ബിജിഎസ് മേൽപ്പാലം, പീന്യ എലിവേറ്റഡ് കോറിഡോർ, ഇന്റർനാഷണൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോർ (സഞ്ജീവ്നഗർ ക്രോസിൽ നിന്ന് വിദ്യാവിഹാർ ജംഗ്ഷൻ വരെ), ഡബിൾ ഡെക്കർ മേൽപ്പാലം (സിൽക്ക് ബോർഡ് മുതൽ റാഗിഗുഡ്ഡ വരെ) എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് കോറിഡോറിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിൽ വരും. ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ഇന്റർനാഷണൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിൽ മാത്രം ആണ്. ചില മേൽപ്പാലങ്ങളിൽ ഓട്ടോറിക്ഷകൾക്കും നിയന്ത്രണമുണ്ട്.

അപകടങ്ങൾ തടയുന്നതിനുള്ള നടപടികൾ ആവശ്യമാണെന്ന് പല വാഹനയാത്രക്കാരും അംഗീകരിച്ചെങ്കിലും, ബദൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും സർവീസ് റോഡുകൾ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് പൊലീസ് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതിനാൽ തന്ന ഇപ്പോഴത്തെ പരിഷ്‌കാരങ്ങളിൽ പലരും അതൃപ്‌തി പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഭാരമേറിയ ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം തിരക്കേറിയ സമയങ്ങളിലും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ യാത്രാസമയം വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനച്ചെലവും ഉയർത്തുമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു. അതേസമയം, പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി മേൽപ്പാലങ്ങളിൽ മുഴുവൻ സമയവും നിരീക്ഷണം നടത്തേണ്ടിവരുന്നതിനാൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുകയാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു!
ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു!

ഇതോടെ പോലീസിന്റെ ജോലിഭാരവും വർധിക്കും. പുതിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ആവശ്യമാണ് എന്ന് മുതിർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടെ ബെംഗളൂരുവിലെ തിരക്കേറിയ ഫ്ലൈ ഓവറുകളുടെ കാര്യത്തിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+