കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ വിളിച്ചുണര്‍ത്താന്‍ കോള്‍ അലേര്‍ട്ടുമായി ഇന്ത്യന്‍ റയില്‍വേ

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : ഇനി ട്രെയിനുകള്‍ ഇനി മുതല്‍ ഇറങ്ങേണ്ട സ്ഥലം നിങ്ങളെ വിളിച്ചറിയിക്കും. ഇറങ്ങേണ്ട സ്റ്റേഷന്‍ കഴിഞ്ഞുപോകുമെന്ന ഭീതിയില്ലാതെ യാത്രക്കാര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇറങ്ങേണ്ട സ്ഥലം ത്തുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണിലൂടെ റെയില്‍വേ നിങ്ങളെ വിളിച്ചുണര്‍ത്തും.

ഐആര്‍സിടിസി, ഭാരത് ബി.പി.ഒ എന്നിവയുടെ സഹകരണത്തോടെ നിര്‍മിച്ച ട്രെയിന്‍ വേക്കപ്പ് അലാം കോള്‍ സംവിധാനത്തിലൂടെയാണ് റെയില്‍വേ ഈ പദ്ധതി സാധ്യമാക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഇത് ആരംഭിച്ചുകഴിഞ്ഞു.

maharashtra-

എങ്ങനെ അലാറം സെറ്റു ചെയ്യും എന്നാവും നിങ്ങളുടെ ചിന്ത. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
മൊബൈലില്‍ 139 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഏഴ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് പി.എന്‍.ആര്‍. നമ്പര്‍, സ്റ്റേഷന്‍ കോഡ്, ഇറങ്ങേണ്ട സ്റ്റേഷന്റെ പേര്, എന്നിവ നല്‍കുക.

ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് മൊബൈലില്‍ കോള്‍ അലര്‍ട്ട് വരും. ഇനി ട്രെയിന്‍ വൈകിയാലും പേടിക്കാനില്ല. വൈകിയ സമയത്തിന് അനുസൃതമായിട്ടാകും അലാറം കോള്‍ വരും

English summary
Train passengers can now sleep soundly without worrying about missing their station as the Railways has launched a new service which will ensure that they get a "wake-up call" on their mobile phones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X