കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ നക്‌സല്‍ വേട്ടയ്ക്കുപോയ കോബ്രാ കമാന്‍ഡോസ് മുങ്ങി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പരിശീലനത്തിന് ശേഷം ആദ്യ ദൗത്യത്തിനായി ബിഹാറിലേക്ക് പോയ 59 കോബ്ര കമോന്‍ഡോകള്‍ മുങ്ങി. മുന്നറിയിപ്പില്ലാതെ ഇവരെ കാണാതാവുകയായിരുന്നു. ആശങ്കകള്‍ക്കിടെ ഇവര്‍ അനുമതിയില്ലാതെ വീട്ടിലേക്ക് പോയതാണെന്ന് സി.ആര്‍.പി.എഫ് അധികൃതര്‍ പിന്നീട് അറിയിച്ചു. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീരില്‍ അഞ്ചാഴ്ച നീണ്ടുനിന്ന പരിശീലനത്തിനുശേഷമാണ് ഇവരെ ബിഹാറിലേക്കയച്ചത്. എന്നാല്‍, മുഗല്‍സരായ് സ്‌റ്റേഷനില്‍വച്ചാണ് ജവാന്മാരെ കാണാനില്ലെന്ന വിവരം അറിയുന്നത്. റോഡുമാര്‍ഗം ഇവരെ ബിഹാറിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യ തീരുമാനിച്ചതെങ്കിലും കാലാവസ്ഥ മോശമായതിനെത്തുടര്‍ന്നാണ് യാത്ര ട്രെയിനിലാക്കിയത്.

crpf

വനാന്തരങ്ങളില്‍ മാവോവാദി വേട്ടയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച ഇവരുടെ കൈയ്യില്‍ ആയുധങ്ങള്‍ ഇല്ലായിരുന്നു. ട്രെയിനില്‍ത്തന്നെ ഉണ്ടായിരുന്ന ഇവര്‍ കമാന്‍ഡറെ വിവരമറിയിക്കാതെ കമാന്‍ഡോകളെല്ലാം ഒരുമിച്ച് മുങ്ങിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരില്‍ അധികവും ഉത്തര്‍പ്രദേശില്‍നിന്നും ബിഹാറില്‍നിന്നുമുള്ളവരാണ്.

2011ലാണ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ജവാന്മാരെ സിആര്‍പിഎഫ് ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. ഇവര്‍ക്ക് മതിയായ അവധി കൊടുക്കാത്തതിനാലാണ് വീട്ടിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ചിലരുമായി പരിശീലകരും ഹവില്‍ദാര്‍മാരും ബന്ധപ്പെട്ടിട്ടു. ചൊവ്വാഴ്ച ജോലിക്കു ഹാജരാകുമെന്ന് ഉറപ്പു നല്‍കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Trainee CoBRA commandos 'mass bunk' duty in Bihar; CRPF orders inquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X