കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ചവിട്ടാനൊരുങ്ങി ട്രാന്‍സ്ജെന്‍റേഴ്സ്! സുരക്ഷയ്ക്കായി സര്‍ക്കാരിനെ സമീപിച്ചു

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല ചവിട്ടാനൊരുങ്ങി ട്രാൻസ്‌ജെൻഡേഴ്‌സ് | Oneindia Malayalam

ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ തടയുന്നത് ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. വിധിക്ക് ശേഷവും ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകളെ ഇപ്പോഴും മലകയറാന്‍ വിശ്വാസികള്‍ എന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കൂട്ടം അനുവദിച്ചിട്ടില്ല. എന്നാല്‍ ശബരിമല ദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ട്രാന്‍സ്ജെന്‍റേഴ്സ്. ഏഴ് പേരടങ്ങുന്ന സംഘമാണ് ശബരിമല കയറാന്‍ ഒരുങ്ങുന്നത്. സുരക്ഷ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

transgender5667-06-1

ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ല. അതേസമയം ട്രാന്‍സ് യുവതികളെ സംബന്ധിച്ച് ആര്‍ത്തവം ഒരു പ്രശ്നമാകുന്നില്ല. പോകാന്‍ ഒരുങ്ങുന്ന എല്ലാവരും വ്രതമെടുത്തിട്ടുണ്ട്. വിശ്വാസത്തിന്‍റെ ഭാഗമായാണ് മലകയറുന്നത്. പ്രധിഷേധത്തെ ഭയക്കുന്നില്ല, എന്തുവന്നാലും മലകയറാന്‍ തന്നെയാണ് തിരുമാനമെന്നും ഇവര്‍ വ്യക്തമാക്കി.

സുരക്ഷ തേടി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം ട്രാന്‍സ്ജെന്‍റേഴ്സ് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്ത്രിയും ദേവസ്വം ബോര്‍ഡുമാണ് ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത്. ദേവപ്രശ്നം വെച്ച് എല്ലാവരും ചര്‍ച്ച ചെയ്കാണ് ഇക്കാര്യത്തില്‍ തിരുമാനമെടുക്കേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.

English summary
transgenders plans to visit sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X