കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പോരാളികള്‍ക്കൊപ്പം മുറിയില്‍ കുടുങ്ങി പോയ ഏഴ് പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

മൊസൂള്‍: ഐസിസ് പോരാളികള്‍ക്കൊപ്പം മുറിയില്‍ കുടുങ്ങി പോയ ഏഴ് പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. 20 നും 23നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു മുറിയുലുണ്ടായിരുന്നത്.

മരണം തൊട്ടുമുന്നില്‍ കണ്ട മിനിഷത്തില്‍ അവസാനത്തെ സന്ദേശമെന്നോണം അതിലൊരു പെണ്‍കുട്ടി തന്റെ അമ്മയ്ക്ക് മൊബൈലില്‍ സന്ദേശമയച്ചു. ഐസിസ് പോരാളി ഞങ്ങളുടെ മുറിയിലുണ്ട്. എന്നെ വിളിക്കരുത്. എന്നായിരുന്നു സന്ദേശം.

terrorist

മൊസൂളില്‍ ആക്രമണം നടക്കുന്നതിനിടയില്‍ പരിക്ക് പറ്റിയ പോരാളികളാണ് മുറിയിലേക്ക് ഓടി കയറിയത്. പേടിച്ച് കട്ടിലിനടിയിലേക്ക് ഒളിയ്ക്കുകയായിരുന്നു പെണ്‍കുട്ടികള്‍. കാലിലും വയറിലും വെടിയേറ്റിട്ടുണ്ട് എന്നാണ് ഇവര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. ശ്വാസം അടക്കി പിടിച്ച് മണിക്കൂറുകള്‍ അവര്‍ കട്ടിലിനടയില്‍ ഇരുന്നു. ശബ്ദം പുറത്ത് വന്നാല്‍ മരണം ഉറപ്പായിരുന്നു ഇവര്‍ക്ക്.

കിര്‍ക്കുക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇവര്‍. മുറിയില്‍ കടന്ന പോരാളികള്‍ അടുക്കള വാതില്‍ വഴി പോകുന്നത് വരെ ഇവര്‍ മരണഭയത്തിലാണ് കഴിഞ്ഞത്. പിന്നീട് പോലീസ് യൂണീറ്റ് എത്തിയാണ് ഇവരെ രക്ഷിച്ചത്.

English summary
Students in kirkuk university sharing their experience when they trapped with isis fighters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X