കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്യൂണിസ്റ്റുകാര്‍ക്കും മോദിയെ വേണം; ത്രിപുര നിയമസഭയിലേക്ക് ക്ഷണം

  • By Soorya Chandran
Google Oneindia Malayalam News

അഗര്‍ത്തല: രാജ്യത്ത് ഇപ്പോള്‍ ഒരേയൊരു സംസഥാനത്താണ് സിപിഎം അടക്കമുള്ള ഇടത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഭരണമുള്ളത്. അത് ത്രിപുരയില്‍ മാത്രമാണ്. ഇന്ത്യാമഹാരാജ്യത്ത് സിപിഎമ്മിന്റെ ഏറ്റവും വലിയ ജനകീയമുഖമാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍.

ബിജെപിയേയും നരേന്ദ്രമോദിയേയും വിമര്‍ശിക്കുന്നതില്‍ കോണ്‍ഗ്രസിനേക്കാള്‍ മുമ്പേ നില്‍ക്കുന്ന സിപിഎം ഭരിക്കുന്ന സംസ്ഥാനമാണ് ഇപ്പോള്‍ മോദിക്കായി പരവതാനി വിരിച്ചിരിക്കുന്നത്. ത്രിപുര നിയമസഭയെ അഭിസംബോധന ചെയ്യാനാണ് മോദിക്ക് ക്ഷണം.

Manik Sarkar

സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മാണിക് സര്‍ക്കാരിന്റെ നടപടി പാര്‍ട്ടി നേതാക്കളെയെല്ലാം അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എന്നാല്‍ മാണിക് സര്‍ക്കാരിന് മാത്രം ഒരു അങ്കലാപ്പും ഇല്ല. മോദിയെ ക്ഷണിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് സര്‍ക്കാരിന്റെ ചോദ്യം.

മോദിയുടെ ഗുജറാത്ത് ഭരണത്തെ ഏറെ പുച്ഛിച്ചവരാണ് സിപിഎമ്മുകാര്‍. മോദി പ്രധാനമന്ത്രിയായതിന് ശേഷം എടുത്ത നിലപാടുകളേയും സിപിഎം പുച്ഛിച്ച് തള്ളിയിട്ടേ ഉള്ളൂ... എന്നിട്ടിപ്പോള്‍ സദ്ഭരണത്തെക്കുറിച്ച സംസാരിക്കാനാണ് മാണിക് സര്‍ക്കാര്‍ മോദിയെ ക്ഷണിക്കുന്നത്.

Narendra Modi

ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയാരെന്ന് ചോദിച്ചാല്‍ ഉത്തരം മാണിക് സര്‍ക്കാര്‍ എന്ന് മാത്രമായിരിക്കും. ത്രിപുരയിലെ ജനകീയ നേതാവായ സര്‍ക്കാര്‍ 1998 മുതല്‍ മുഖ്യമന്ത്രിയാണ്. കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം വന്‍ തിരിച്ചടി നേരിട്ടപ്പോഴെല്ലാം ത്രിപുരയില്‍ ചെങ്കൊടി ഉയര്‍ത്തിയത് മാണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലായിരുന്നു.

അഗര്‍ത്തലയില്‍ ഊര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. മാണിക് സര്‍ക്കാര്‍ മോദിയെ നേരിട്ട് കണ്ട് ക്ഷണിക്കും. ക്ഷണം സ്വീകരിച്ചാല്‍ അത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു സംഭവം തന്നെയാകും. പ്രധാനമന്ത്രിയായതിന് ശേഷം മോദി ഇതുവരെ ഒരു നിയമസഭയേയും അഭിസംബോധന ചെയ്തിട്ടില്ല.

English summary
Tripura's Marxist CM invites Modi to address his cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X