സ്റ്റേജിൽ കയറി മൈക്ക് പിടിച്ച് മാറ്റി, ഹിമന്ത ശർമ്മയ്ക്കെതിരെ തിരിഞ്ഞ് ടിആർഎസ് പ്രവർത്തകൻ, വീഡിയോ
ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയ്ക്കെതിരെ ഹൈദരാബാദിൽ പരിപാടിക്കിടെ പ്രതിഷേധം. സ്റ്റേജിൽ ഹിമന്ത ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ നിൽക്കുന്നതിനിടെ ടി ആർ എസിന്റെ ഷാൾ ധരിച്ചെത്തിയ ആൾ ഹിമന്തയ്ക്കെതിരെ തിരിയുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ
ഹിമന്തയ്ക്ക് സമീപത്ത് നിന്ന് സംസാരിക്കുന്ന നേതാവിനടുത്തെത്തി ഇയാൾ മൈക്ക് തിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പെട്ടെന്ന് തന്നെ ഹിമന്തയ്ക്ക് എതിരെ തിരിഞ്ഞ് എന്തോ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ഉടൻ തന്റെ നേതാക്കൾ ഇടപെട്ട് ഇയാളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിൽ ഗണേശോത്സവത്തിന് എത്തിയതായിരുന്നു ഹിമന്ത.
ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്
രാവിലെ സ്ഥലത്തെ പ്രധാന ക്ഷേത്രം സന്ദർശിച്ച ഹിമന്ത മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. 'ബി ജെ പി മുക്ത ഭാരതത്തെ കുറിച്ചാണ് കെ സി ആർ സംസാരിക്കുന്നത്. എന്നാൽ കുടുംബാധിപത്യം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് ബി ജെ പി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ മകന്റെയും മകളുടെയും ചിത്രങ്ങൾ ഇപ്പോഴും ഹൈദരാബാദിൽ കാണാൻ കഴിയും. രാജ്യത്തെ രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിക്കണം', എന്നായിരുന്നു ഹിമന്ത പറഞ്ഞത്.
'ഒരു സർക്കാർ രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും ആയിരിക്കണം.ഒരിക്കലും ഒരു കുടുംബത്തിന് വേണ്ടിയാകരുത്. രാജ്യത്തിന് ഒരു ലിബറൽ മുന്നണിയും യാഥാസ്ഥിതിക മുന്നണിയുമുണ്ട്, രണ്ടും തമ്മിലുള്ള ധ്രുവീകരണം എല്ലായ്പ്പോഴും നിലവിലുണ്ട്,ഹിമന്ത പറഞ്ഞു.












Click it and Unblock the Notifications