കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഭാഷ് ചന്ദ്ര ബോസ് കമ്യൂണിസ്റ്റല്ല, കാളിദേവിയുടെ ഭക്തന്‍; അഭിമുഖം കാണൂ...

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന പേരുകളില്‍ ഒന്നാണ് സുഭാഷ് ചന്ദ്ര ബോസ് എന്ന നേതാജിയുടേത്. കാണാതായി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും നേതാജി മരിച്ചോ ജീവിക്കുന്നോ എന്ന് ആളുകള്‍ ഇത്ര ആവേശത്തോടെ അന്വേഷിക്കുന്നു എങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നിരിക്കണം. 1945 ല്‍ നേതാജി മരിച്ചില്ല എന്നും 1964 വരെയെങ്കിലും ജീവിച്ചിരുന്നു എന്നും മറ്റുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

പലരും കരുതുന്നത് പോലെ സുഭാഷ് ചന്ദ്രബോസ് ഒരു കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനായിരുന്നോ. റഷ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും ബോസ് ഒരു കമ്യൂണിസ്റ്റ് വിശ്വാസിയായിരുന്നില്ല എന്നാണ് നേതാജിയെക്കുറിച്ച് ഇന്ത്യാസ് ബിഗസ്റ്റ് കവര്‍ അപ് എന്ന പുസ്തകം എഴുതിയ അനുജ് ധര്‍ പറയുന്നത്. നേതാജിയെക്കുറിച്ചുള്ള പല ധാരണകളും മാറും അനുജ് ധര്‍ വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ ഇ അഭിമുഖം വായിച്ചാല്‍.

നേതാജി കമ്യൂണിസ്റ്റായിരുന്നില്ല

നേതാജി കമ്യൂണിസ്റ്റായിരുന്നില്ല

പലരും കരുതുന്നത് പോലെ സുഭാഷ് ചന്ദ്ര ബോസ് ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹം പ്രോ റഷ്യ ആയിരുന്നു, പക്ഷേ കമ്യൂണിസ്റ്റ് ആയിരുന്നില്ല. കാളീദേവിയുടെ ഭക്തനായിരുന്നു അദ്ദേഹം.

പ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍

പ്രതീക്ഷ നല്‍കുന്ന വെളിപ്പെടുത്തല്‍

നേതാജി 1945 ന് ശേഷവും ജീവിച്ചിരുന്നു എന്ന് ഇതാദ്യമായിട്ടാണ് സംസ്ഥാനം ഭരിക്കുന്ന ഒരു നേതാവ് പറയുന്നത്. ഇത് പ്രതീക്ഷ തരുന്നതാണ്. ഇത് തന്നെയാണ് ഞങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ചൈനയില്‍ 1948 വരെ

ചൈനയില്‍ 1948 വരെ

നേതാജി 1948 വരെ ചൈനയില്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ ഇത്ര കാലവും പറഞ്ഞിരുന്നത്. ഇപ്പോള്‍ ഫയലുകള്‍ പറയുന്നതും അത് തന്നെ. 1945 ല്‍ അദ്ദേഹം മരിച്ചിട്ടില്ല എന്നതിന് തെളിവാണിത്.

സര്‍ക്കാരിന് അറിയാമായിരുന്നു

സര്‍ക്കാരിന് അറിയാമായിരുന്നു

ഫൈസാബാദില്‍ ഗുമ്‌നാമി ബാബ എന്ന പേരില്‍ ബോസ് കഴിഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബോസ് ഫൈസബൈാദില്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരിനും അറിയാമായിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കാനുണ്ട്.

സര്‍ക്കാര്‍ നിര്‍ബന്ധിതരായി

സര്‍ക്കാര്‍ നിര്‍ബന്ധിതരായി

പൊതുജനാഭിപ്രായം ഉണ്ടായാല്‍ മാത്രമേ ഈ രാജ്യത്ത് എന്തെങ്കിലും നടക്കൂ. ആ ഭാഷ മാത്രമേ സര്‍ക്കാരിന് മനസിലാകൂ. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകുന്നു എന്നത് ഗുണകരമാണ്.

പ്രധാനമന്ത്രിയുമായി സംസാരിക്കും

പ്രധാനമന്ത്രിയുമായി സംസാരിക്കും

ബോസിന്റെ കുടുംബാഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രിയെ കാണാനിരിക്കുകയാണ് അനുജ് ധര്‍. ഒക്ടോബര്‍ 14 നാണ് കൂടിക്കാഴ്ച. റഷ്യയില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നും ഫയലുകള്‍ കിട്ടുകയാണ് ഇനി വേണ്ടത്.

English summary
The de-classification of the Netaji Subhas Chandra Bose files in West Bengal has given ample fodder for debate. There are several notings that go on to suggest that he may have been alive after 1945. Another interesting finding is that Bose could have been in China in the year 1948
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X