കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നൈജീരിയയില്‍ നിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനിവാസ്, കര്‍ണാടക സ്വദേശി അനീഷ് ശര്‍മ എന്നിവരെയാണ് മോചിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം ബന്ധുക്കളം അറിയിച്ചു. ജൂണ്‍ 29നാണ് ഇരുവരെയും ഒരുസംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.

ഡങ്കോട്ട് സിമെന്റ് പ്ലാന്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ജൂണ്‍ 29ന് ജോലിക്ക് പോകവെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ബൊക്കൊ എന്ന സ്ഥലത്തുവെച്ച് ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സിഗ്നല്‍ കാത്തുകിടക്കവെയായിരുന്നു അക്രമികള്‍ തോക്കൂകാട്ടി ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയത്.

delhi


ഇതിനുശേഷം ഇവര്‍ കമ്പനിയുമായി വിലപേശല്‍ നടത്തിയിരുന്നതായാണ് വിവരം. വിദേശകാര്യ മന്ത്രാലയത്തിന്റെ ശരിയായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായത്. വിദേശകാര്യ മന്ത്രിക്കും വകുപ്പിനും ബന്ധുക്കള്‍ പ്രത്യേക നന്ദി അറിയിച്ചു. കാണാതായശേഷം ഇവരുടെ വിവരങ്ങള്‍ ഓരോ ദിവസവും ബന്ധുക്കളെ അറിയിച്ചിരുന്നു.

ബൊക്കോ ഹറാം തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ആദ്യം അഭ്യൂഹമുണ്ടായത്. പിന്നീട് പ്രാദേശിക അക്രമി സംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിരുന്നോ എന്നകാര്യം വ്യക്തമല്ല. ഇവരെ അടുത്തദിവസം തന്നെ നാട്ടിലെത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

English summary
Two abducted Indians released in Nigeria, Boko Haram not responsible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X