കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങുകൾ തട്ടിക്കൊണ്ടുപോയി;വാട്ടർ ടാങ്കിലേക്ക് എറിഞ്ഞു; ഉത്തർപ്രദേശിൽ രണ്ടര മാസമായ കുഞ്ഞ് മരിച്ചു

കുരങ്ങുകൾ തട്ടിക്കൊണ്ടുപോയി;വാട്ടർ ടാങ്കിലേക്ക് എറിഞ്ഞു; ഉത്തർപ്രദേശിൽ രണ്ടര മാസാമായ കുഞ്ഞ് മരിച്ചു

Google Oneindia Malayalam News

ബാഗ്പത്: യു പിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞു. വെള്ളത്തില്‍ ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചു. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കേശവ്കുമാര്‍ എന്ന കുഞ്ഞാണ് കുരങ്ങുകളുടെ ക്രൂരതയിൽ പെട്ടത്. ചന്ദിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗാർഹി കലഞ്ജരി ഗ്രാമത്തിൽ ഞായറാഴ്ച നടന്ന സംഭവത്തിലാണ് കുഞ്ഞ് മരിച്ചത്.

വീടിന്റെ ടെറസിലുള്ള മുറിയിൽ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. ഇതിലൂടെയാണ് കുരങ്ങന്‍മാര്‍ പ്രവേശിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുത്തശ്ശിയുടെ അരികിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടി. തുടർന്ന് കുരങ്ങുകൾ കുഞ്ഞിനെ വലിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ മുത്തശ്ശി വീട്ടിൽ നിന്നും അലറി വിളിച്ചു.

monkey

കുഞ്ഞിനായി കുടുംബം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന്റെ മൃത ശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

കന്നുകാലികൾക്കുള്ള ജല സംഭരണിയിലാണ് ഈ കൊച്ചു കുഞ്ഞിനെ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിരുന്നു. എന്നാൽ, കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

"കുരങ്ങങ്ങുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളരെയധികം സ്നേഹിക്കുന്നു. കുറച്ച് കാലം മുമ്പ് ഒരു പെൺ കുരങ്ങിന് തന്റെ സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷം, അത് മനുഷ്യ കുഞ്ഞുങ്ങളെ തന്റേതായി കണക്കാക്കാൻ തുടങ്ങി. ഇക്കാരണത്താൽ, കുരങ്ങ് കുഞ്ഞിനെ എടുത്തിരിക്കാം," വെറ്ററിനറി ഡോക്ടർ അമിത് പറഞ്ഞു.

സഹപ്രവർത്തകൻ കൊല്ലപ്പെട്ട വേദന കോൺഗ്രസിന് മനസിലാകും, പക്ഷേ..; റഹീമിന് തുറന്ന കത്തുമായി രാഹുൽ മാങ്കൂട്ടത്തിൽസഹപ്രവർത്തകൻ കൊല്ലപ്പെട്ട വേദന കോൺഗ്രസിന് മനസിലാകും, പക്ഷേ..; റഹീമിന് തുറന്ന കത്തുമായി രാഹുൽ മാങ്കൂട്ടത്തിൽ

എന്നാൽ, ബാഗ്പത്തിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്‍മാര്‍ തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്‍മാര്‍ വരുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോമള്‍ പറയുന്നു.

Recommended Video

cmsvideo
പ്രതികാരം തീർക്കാൻ 250 നായകുട്ടികളെ എറിഞ്ഞുകൊന്ന് കുരങ്ങുകൾ..നടുക്കുന്ന സംഭവം

അതേ സമയം, "കുരങ്ങ് ശല്യം ഒരു പ്രധാന പ്രശ്നമാണ്, ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയാണ്," സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) ചാന്ദിനഗർ ഒ പി സിംഗ് ഉദ്ധരിച്ച് ഐ എ എൻ എസിലെ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English summary
two and half month old baby was abducted and thrown into water tank by monkeys In Baghpat, Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X