കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഐഎ ഉദ്യോഗസ്ഥന്റെ മരണം; രണ്ട് ബന്ധുക്കള്‍ അറസ്റ്റില്‍

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ മരണപ്പെട്ട സംഭവത്തില്‍ രണ്ട് ബന്ധുക്കള്‍ അറസ്റ്റില്‍. റിയാന്‍, റിയാന്റെ പിതാവ് ജൈനുല്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടുപേരും തന്‍സീലിന്റെ അടുത്ത ബന്ധുക്കളാണ്.

കുടുംബപരമായ തര്‍ക്കമാണ് മുഹമ്മദ് തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കൊലപാതകത്തിന്റെ മുഖ്യ പ്രതി മുനീറിന് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. റിയാന്‍ സിസിടിവി ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ തടസ്സപ്പെടുത്താമെന്ന് അന്വേഷിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതോടെയാണ് ഇരുപേരെയും കസ്റ്റഡിയിലെടുത്തത്.

Tanzil Muhammed

തന്‍സീലിന്റെ മരണത്തിന്റെ പിന്നില്‍ ഭീകരവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണം നടക്കുമ്പോഴാണ് പ്രതികള്‍ പിടിയിലാകുന്നത്. തന്‍സീല്‍ നിരവധി താവ്രവാദ കേസുകള്‍ അന്വേഷിച്ചിരുന്നു. ഏപ്രില്‍ മൂന്നിനാണ് എന്‍ഐഎ എസ്പി മുഹമ്മദ് തന്‍സില്‍ മരിച്ചത്.

ഭാര്യക്കും മകനുമൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ തന്‍സിലിനും ഭാര്യക്കും പരിക്കു പറ്റി. ആശുപത്രിയിലെത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശിലെ ബിജ്‌നൂറില്‍ വച്ചായിരുന്നു തന്‍സീലിനു വെടിയേറ്റത്.

English summary
National Investigation Agency, or NIA, officer Tanzil Ahmed is likely to have been killed over a personal grouse -- one of the killers was unhappy as he did not get help from the officer regarding a case, the Bareilly police said today. The police have arrested two men in the case -- both aged between 20 and 25 years -- but the main accused is still on the run.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X