കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ബിജെപിയുടെ 'ഓപ്പറേഷന്‍ ലോട്ടസ്'? 2 ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്?

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: സഖ്യസര്‍ക്കാരിന് പാലം വലിച്ച വിമതരെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജെഡിഎസും കോണ്‍ഗ്രസും കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു ഇരു പാര്‍ട്ടികള്‍ക്കും നേരിടേണ്ടി വന്നത്. കോണ്‍ഗ്രസ് മൂന്ന് സൂറ്റുകളില്‍ വിജയിച്ചപ്പോള്‍ ജെഡിഎസ് സംപൂജ്യരായി. ജെഡിഎസിന്‍റേയും കോണ്‍ഗ്രസിന്‍റേയും സിറ്റിങ്ങ് സീറ്റുകള്‍ ഉള്‍പ്പെടെ 12 മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു.

ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത അതൃപ്തിയിലാണ് ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍. ഇത് മുതലാക്കി കര്‍ണാടകത്തില്‍ ബിജെപി വീണ്ടും ഓപ്പറേഷന്‍ ലോട്ടസ് പുറത്തെടുത്തിരിക്കുകയാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 അധികാരത്തിലേക്ക്

അധികാരത്തിലേക്ക്

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള ജെഡിഎസ് നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഭിന്ന സ്വരങ്ങള്‍ പരിഗണിക്കാതെ ജെഡിഎസ് കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരത്തിലേറി.

 കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

എന്നാല്‍ സഖ്യസര്‍ക്കാരില്‍ അതൃപ്തി പുകയാന്‍ വലിയ കാലതാമസമൊന്നും വേണ്ടി വന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ സഖ്യത്തിനുള്ളിലെ അതൃപ്തി രൂക്ഷമായി. ഇരുപാര്‍ട്ടികളും വന്‍ പരാജയം ഏറ്റുവാങ്ങി. ഒറ്റ സീറ്റില്‍ മാത്രമായിരുന്നു ജെഡിഎസ് വിജയിച്ചത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും.

 രാജിവെപ്പിച്ചു

രാജിവെപ്പിച്ചു

പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരുപാര്‍ട്ടികളും പരസ്പരം പഴി ചാരി തുടങ്ങി. ഈ അതൃപ്തി മുതലെടുത്താണ് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 17 എംഎല്‍എമാരെ രാജിവെപ്പിച്ച് ബിജെപി അധികാരത്തില്‍ ഏറിയത്.

 തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ്

അതേസമയം ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലും നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ജെഡിഎസുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. തിരഞ്ഞെടുപ്പിന് ഒരു ദിവസം മുന്‍പ് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.

 രണ്ട് ജെഡിഎസ് നേതാക്കള്‍

രണ്ട് ജെഡിഎസ് നേതാക്കള്‍

ഇതും തിരിച്ചടിക്ക് കാരണമായെന്നാണ് ചില നേതാക്കള്‍ ആരോപിച്ചത്. അതേസമയം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായതോടെ ജെഡിഎസില്‍ നിന്നും എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്നാണ് വിവരം. മാണ്ഡ്യ ജില്ലയില്‍ നിന്നുള്ള രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍

മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍

ശ്രീരംഗപട്ടണ എംഎല്‍എ രവീന്ദ്ര ശ്രീകാന്തയ്യ, നാഗമംഗള എംഎല്‍എ സുരേഷ് ഗൗഡ എന്നീ നേതാക്കളാണ് ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ഇരുവരും നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.

 സ്വാധീനം ഉറപ്പിക്കാന്‍

സ്വാധീനം ഉറപ്പിക്കാന്‍

ഇത്തവണ ജെഡിഎസിന്‍റെ കോട്ടയായ മാണ്ഡ്യയിലെ കെആര്‍ പെട്ട് ബിജെപി പിടിച്ചെടുത്തിരുന്നു. ഇരുവരേയും ബിജെപിയില്‍ എത്തിച്ച് മാണ്ഡ്യയില്‍ സ്വാധീനമുറപ്പാക്കുകയാണ് പാര്‍ട്ടി ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി; എല്ലാ പാകിസ്താനികള്‍ക്കും പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കൂകോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മോദി; എല്ലാ പാകിസ്താനികള്‍ക്കും പൗരത്വം നല്‍കുമെന്ന് പ്രഖ്യാപിക്കൂ

 'വലിയ വര്‍ത്താനം പറയുന്ന പൃഥ്വിരാജും പാര്‍വ്വതിയുമൊക്കെ മറുപടി പറയണം, ഇനിയും സമയമുണ്ട്' 'വലിയ വര്‍ത്താനം പറയുന്ന പൃഥ്വിരാജും പാര്‍വ്വതിയുമൊക്കെ മറുപടി പറയണം, ഇനിയും സമയമുണ്ട്'

ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്

English summary
Two JDS MLA may join BJP in Karntaka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X