കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കര്‍ഷകര്‍ക്കെതിരെ പോലീസ് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഭംഗോറില്‍ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരായപ്രക്ഷോഭത്തില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം അണിനിരന്നതോടെ പോലീസ് ലാത്തിയും കണ്ണീര്‍വാതകം ഉപയോഗിച്ച് നേരിടുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കര്‍ഷകര്‍ വെടിയേറ്റ് മരിച്ചു. ഭൂമി ഒഴിപ്പിക്കലിനിടയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ വെടിയേറ്റ് മരിച്ചത്. ഭംഗോറില്‍ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരായപ്രക്ഷോഭത്തില്‍ ഗ്രാമവാസികള്‍ ഒന്നടങ്കം അണിനിരന്നതോടെ പോലീസ് ലാത്തിയും കണ്ണീര്‍വാതകം ഉപയോഗിച്ച് നേരിടുകയായിരുന്നു. ഇതോടെ സംഘര്‍ഷം ഉടലെടുത്തു.

പിന്നീട് വെടിവെപ്പിലാണ് കലാശിച്ചത്. പോലീസിന്റെ വെടിയേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. പോലീസാണ് വെടിയുതിര്‍ത്തതെന്ന് കര്‍ഷകര്‍ ആരോപിക്കുമ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്നും വെടിവെപ്പുണ്ടായിട്ടില്ലെന്ന് പോലീസ് വാദിക്കുന്നു. ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന ആക്ഷേപമുണ്ട്. വികസന വിരോധികളെന്ന് പഴിച്ച് കര്‍ഷകര്‍ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

West Bengal

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിനെതിരെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലായിരുന്നു. 2013ല്‍ 13 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്തത്. കര്‍ഷകരുടെ പ്രതിഷേധം കാരണം പദ്ധതി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നിന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെ പ്രക്ഷോഭം കനക്കുകയായിരുന്നു.

പൊലീസ് തിരിച്ചടിച്ചിട്ടില്ല, കല്ലെറിഞ്ഞവരെ പിന്തുടരുക മാത്രമാണ് ചെയ്തത്. ജനപ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അറിയിച്ചിട്ടും ഇത്തരത്തില്‍ പ്രതിഷേധവുമായി തടിച്ചുകൂടുന്നതിന് ഒരു കാരണവുമില്ല. കര്‍ഷകരെ പലകുറി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് പശ്ചിമ ബംഗാള്‍ വൈദ്യുത മന്ത്രിസോബര്‍ദേവ് ചട്ടോബാധ്യയ് പറഞ്ഞു.

English summary
In a major embarrassment for Mamata Banerjee-led Trinamool Congress [TMC] government in Bengal, at least two persons were shot dead and several injured in a land-related struggle in Bhangar block in South 24 Paraganas district in last 24 hours. While the police refused to confirm the firing, protesting villagers have confirmed the names.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X