ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത 2 സഹോദരിമാര്‍ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ രണ്ട് സഹോദരിമാരെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. അതേസമയം മോട്ടോര്‍ സൈക്കിളിലെത്തിയവര്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയിരുന്നു എന്ന് കുട്ടികളുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തമോലിയപൂര്വ ഗ്രാമത്തിലെ ഒരു കരിമ്പ് തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തന്റെ പെണ്മക്കള് കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. അടുത്ത ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് കുട്ടികളെ കൊണ്ട് പോയതെന്നും ഇവര്‍ പറഞ്ഞു.
15 ഉം 17 ഉം പ്രായമായ പെണ്‍കുട്ടികളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും വന്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് വരികയാണ്. വിവരമറിഞ്ഞ് നിഘസന്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ചട്ടപ്രകാരം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കാന്‍ നടപടി സ്വീകരിച്ച് വരികയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും സമാജ്വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തുകയും ചെയ്തു. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെ ചൊല്ലി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം രംഗത്തെത്തി.
യോഗി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണ്ടകള്‍ അമ്മമാരെയും സഹോദരിമാരെയും അനുദിനം ഉപദ്രവിക്കുന്നു, വളരെ ലജ്ജാകരമാണ് ഇത്. സര്‍ക്കാര്‍ വിഷയം അന്വേഷിക്കണം, കുറ്റക്കാര്‍ക്ക് കഠിനമായ ശിക്ഷ ലഭിക്കണം,' സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?
ലഖിംപൂരില്‍ രണ്ട് സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമാണ്. ആ പെണ്‍കുട്ടികളെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എല്ലാ ദിവസവും പത്രങ്ങളിലും ടിവിയിലും തെറ്റായ പരസ്യങ്ങള്‍ നല്കിയാല് ക്രമസമാധാനം മെച്ചപ്പെടില്ല. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ യു പിയില്‍ വര്‍ധിക്കുകയാണോ? പ്രിയങ്ക ചോദിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications