വാലന്റൈന്‍സ് ദിനത്തില്‍ രണ്ട് വയസ് പൂര്‍ത്തിയായ ആ പാര്‍ട്ടി?

  • By: Sanviya
Subscribe to Oneindia Malayalam

ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തില്‍ രണ്ട് വയസ് പൂര്‍ത്തിയായ പാര്‍ട്ടിയാണ് ആം ആദ്മി. അധികാരത്തില്‍ എത്തിയിട്ട് രണ്ട് വര്‍ഷം. സമാനതകളില്ലാതെ രണ്ടാം തവണയും അധികാരത്തില്‍ എത്തി. ആദ്യത്തെ തവണ വലിയ ഭൂരിപക്ഷമില്ലാതെയാണ് പാര്‍ട്ടി ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയില്‍ അധികാരത്തില്‍ എത്തിയത്. എന്നാല്‍ രണ്ടാം വന്‍ ഭൂരിപക്ഷത്തോടെ ആംആദ്മി അധികാരത്തില്‍ എത്തി. രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിച്ചായിരുന്നു ആആദ്മി പാര്‍ട്ടിയുടെ രണ്ടാം വരവ്.

രണ്ട് തവണയും ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ അധികാരത്തില്‍ എത്തിയ ആംആദ്മി ഭരണത്തില്‍ രണ്ട് വര്‍ഷം തികയുന്നു. ഇന്ത്യയിലെ മുന്‍കാല പാര്‍ട്ടികള്‍ക്ക് പോലും മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളായിരുന്നു എഎപി പാര്‍ട്ടിയുടേതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആരോഗ്യ മേഖലയിലും സ്‌കൂള്‍ വിദ്യാഭാസ രംഗത്തും എഎപിയുടെ പ്രവര്‍ത്തനത്തെ മികച്ചതായിരുന്നുവെന്ന് അവര്‍ വിലയിരുത്തുന്നത്.

എഎപിയുടെ രണ്ട് വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.

 ആരോഗ്യം

ആരോഗ്യം

എഎപി പാര്‍ട്ടിയുടെ 'മോഹല്ല ക്ലിനിക്' പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് മാസങ്ങള്‍ പിന്നിടുന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച് എട്ട് ലക്ഷം പേര്‍ക്കാണ് പ്രതിമാസം മോഹല്ല ക്ലിനിക് ചികിത്സ നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുന്ന മോഹല്ല ക്ലിനിക്കുകളില്‍ അത്യാധൂനിക പരിശോധനാ സൗകര്യങ്ങള്‍, ടെസ്റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ലോക നേതാക്കന്മാരായ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അണ്ണാന്‍, മുന്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ. ഗ്രോ ഹാര്‍ലം ബ്രൂണ്ടട്ട്‌ലാന്റ് തുടങ്ങിയവര്‍ എഎപിയുടെ മോഹല്ല ക്ലിനിക്കിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. 2016 മുതല്‍ 1000 മോഹല്ല ക്ലിനിക് തുടങ്ങാന്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നുണ്ട്. കൂടാതെ രോഗികള്‍ക്ക് സൗജന്യ മരുന്നും ചികിത്സയും നല്‍കും.

പരിസ്ഥിതി

പരിസ്ഥിതി

2015ല്‍ ആരോഗ്യ രംഗത്തും പരിസ്ഥിതിയ്ക്ക് വേണ്ടിയും ഒട്ടേറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതൊന്നും നടപ്പില്‍ വരുത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. രണ്ടാം തവണ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോഴും പാര്‍ട്ടി ആരോഗ്യ-പാരിസ്ഥിതി പ്രശ്‌നങ്ങളില്‍ പ്രാധന്യം നല്‍കുകെയും പ്രശ്‌ന പരിഹാരത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്തു. ദില്ലിയിലെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു ലക്ഷ്യം. ദില്ലിയിലെ മലിനീകരണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വിവിധ സംഘടനകള്‍ രൂപികരിച്ചിട്ടുണ്ട്.

 ഗതാഗതം

ഗതാഗതം

ദില്ലിയിലെ പൊതുവായ ഒരു ട്രാന്‍സ്‌പോര്‍ട്ടിന് വേണ്ടിയുള്ള എഎപി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ചെറുതൊന്നുമായിരുന്നില്ല. യാത്രക്കാര്‍ക്ക് 20 മിനിറ്റില്‍ കൂടുതല്‍ കാബിന് വേണ്ടിയോ മെട്രയോയ്ക്ക് വേണ്ടിയോ കാത്തിരിക്കേണ്ട. തെരഞ്ഞെടുപ്പ് കാലത്ത് എഎപി പറഞ്ഞ വാഗ്ദാനങ്ങളില്‍ പലതും പാര്‍ട്ടിയ്ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. മെയിന്‍ റോഡുകള്‍ക്ക് പുറമെ യാത്രാ തിരക്ക് കുറയ്ക്കാന്‍ പുതിയ റോഡുകളും കാലഹരണപ്പെട്ട റോഡുകള്‍ പുതുക്കി പണിയാനും ധാരണയായി.

 വിദ്യാഭ്യാസം

വിദ്യാഭ്യാസം

തെരഞ്ഞെടുപ്പ് കാലത്തെ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു വിദ്യാഭ്യാസ മേഖല. രണ്ടാം തവണ പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോഴും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കി. വിദ്യാര്‍ത്ഥികളുടെ വായന പാടവം വര്‍ദ്ധിപ്പിക്കുകയായിരുന്നു പാര്‍ട്ടിയുടെ ആദ്യ ലക്ഷ്യം. ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 3.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക.

English summary
Two years of AAP Government in Delhi.
Please Wait while comments are loading...