'അവര്‍ ഹിന്ദുവിനെതിര്'; ഉദയനിധിയുടെ സനാതന വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നിര്‍മല
ന്യൂദല്‍ഹി: ഡി എം കെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മത്തിനും എതിരാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സനാതന ധര്‍മ്മം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിവേചനവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച ഡി എം കെ നേതാവും തമഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രകോപനപരമായ പരാമര്‍ശങ്ങളെ നിര്‍മലാ സീതാരാമന്‍ കടന്നാക്രമിച്ചു.
എന്‍ഡിടിവിയോടായിരുന്നു നിര്‍മല സീതാരാമന്റെ പ്രതികരണം. രാജ്യത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന കക്ഷികളെ പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്ന് നിര്‍മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ഇത് സനാതന ധര്‍മ്മത്തിനെതിരായ പ്രതിഷേധമല്ലെന്നും സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് എന്നും മന്ത്രി ആരോപിച്ചു. ഇന്ത്യാ ബ്ലോക്കിലെ ഒരു ഘടകകക്ഷിയും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അപലപിച്ചിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

സനാതന വിരുദ്ധ നയമാണ് ഡി എം കെയുടെ പ്രഖ്യാപിത നയമെന്നും നിര്‍മല സീതാരാമന്‍ ആരോപിച്ചു. തമിഴ്നാട്ടിലെ ജനങ്ങള്‍ പ്രയാസം നേരിട്ടു. എന്നാല്‍ ഭാഷാതടസം കാരണം മറ്റെല്ലാവര്‍ക്കും ഇത് മനസ്സിലായില്ല. എപ്പോഴും അത് അങ്ങനെയാണ്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതിനാല്‍ മന്ത്രി എന്താണെന്ന് അറിയാന്‍ ഒരു വിവര്‍ത്തകന്റെ ആവശ്യമില്ല. കഴിഞ്ഞ 70 വര്‍ഷമായി ഡി എം കെ ഇതാണ് ചെയ്യുന്നതെന്നും നിര്‍മല പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം ഭരണഘടനയെ പരിഹസിക്കുന്നതാണെന്നും സത്യപ്രതിജ്ഞ ലംഘനമാകുമെന്ന് അറിഞ്ഞിട്ടും അദ്ദേഹം ബോധപൂര്‍വം വിവാദ പരാമര്‍ശം നടത്തിയെന്നും ധനമന്ത്രി ആരോപിച്ചു. ഡി എം കെ നേതാവ് എ രാജയും സമാന പരാമര്‍ശം നടത്തിയിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇതിനോട് പ്രതികരിച്ചത് തങ്ങളുടെ സര്‍വധര്‍മ്മ സമഭാവനയാണ് തങ്ങളുടെ നയം എന്ന് പറഞ്ഞ് കൊണ്ടായിരുന്നു.
എന്നാല്‍ പട്ടികജാതി, വര്‍ഗ, സ്ത്രീ വിവേചനം കാണിക്കുന്ന സനാതനം പ്രബോധനം ചെയ്യുന്ന മനുഷ്യത്വരഹിതമായ തത്വങ്ങളെക്കുറിച്ച് മാത്രമാണ് തന്റെ മകന്‍ സംസാരിച്ചതെന്നും ഒരു മതത്തെയും മതവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍, ഉദയനിധിയ്ക്ക് പ്രതിരോധം തീര്‍ത്ത് കൊണ്ട് പറഞ്ഞത്.
ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നേരിട്ടത്. ദല്‍ഹിയിലും ബീഹാറിലും ഉദയനിധി സ്റ്റാലിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. അയോധ്യയിലെ ഒരു ഹിന്ദു പുരോഹിതന്‍ ഉദയനിധിയുടെ തലയറുക്കുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി.












Click it and Unblock the Notifications