സഭ സമ്മേളനത്തിലെ ഉദ്ധവ് താക്കറെയുടെ അഭാവം; അസുഖം മാറുന്നത് വരെ മുഖ്യമന്ത്രി പദവി ഒഴിയണമെന്ന ബിജെപി
മുംബൈ; നിയമസഭ സമ്മേളനത്തിലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുത്താത്തതിൽ വിമർശനവുമായി ബി ജെ പി. അസുഖം ഭേദമാകുന്നത് വരെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം മറ്റാർക്കെങ്കിലും കൈമാറണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷ നും എം എൽ എയുമായ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ മുഖ്യമന്ത്രി താക്കറെയുടെ അഭാവം അനുചിതമാണെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ കാര്യങ്ങൾ നോക്കി നടത്താൻ അദ്ദേഹം ആരെയെങ്കിലും ചുമതലപ്പെടുത്തണം. നിയമസഭാ നടപടികളിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത് അനുചിതമാണ്. സമ്മേളനത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ പൂർണമായ അഭാവം ഞങ്ങൾ അംഗീകരിക്കില്ല," പാട്ടീൽ പറഞ്ഞു.മുഖ്യമന്ത്രി താക്കറെ ശിവസേനയിൽ നിന്നോ കുടുംബത്തിൽ നിന്നോ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു.
'അവർ എന്റെ കൈകാലുകൾ കെട്ടിയിട്ടിരിക്കുകയാണ്'; നേതൃത്വത്തിനെതിരെ വെടിപ്പൊട്ടിച്ച് ഹരീഷ് റാവത്ത്
കോൺഗ്രസിനെയും എൻ സി പിയെയും അദ്ദേഹം (മുഖ്യമന്ത്രി) വിശ്വസിക്കുന്നില്ല, കാരണം അവർ പദവി ഏറ്റെടുത്താൽ വിട്ടുകൊടുക്കില്ല. എന്നാൽ മകൻ ആദിത്യ താക്കറേയ്ക്ക് അദ്ദേഹത്തിന് പദവി കൈമാറാം, പാട്ടീൽ പറഞ്ഞു. വിവിധ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികളിലെ അപാകതകൾ അടുത്ത സഭ നടപടികൾക്കിടെ ഉന്നയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
നിരവധി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സമ്മേളനത്തിൽ ഞങ്ങൾ തീർച്ചയായും വിഷയം ഉന്നയിക്കും. ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെടും കാരണം രണ്ട് വർഷം മുമ്പ് നടന്ന പോലീസ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ പോലും പരിശോധനയിലാണ്, പാട്ടീൽ പറഞ്ഞു.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം
അതിനിടെ ബി ജെ പി അധ്യക്ഷന്റെ ആരോപണങ്ങളെ തള്ളി ജലവിഭവ വകുപ്പ് മന്ത്രി ജയന്ത് പാട്ടീൽ രംഗത്തെത്തി. മുഖ്യമന്ത്രി താക്കറെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും മുഖ്യമന്ത്രി പദം കൈമാറേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
61 കാരനായ ഉദ്ധവ് താക്കറെ ഈയടുത്ത് നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടർന്ന് മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലും നിയമസഭ അംഗങ്ങൾക്കുള്ള ചായ സൽക്കാരത്തിലും അദ്ദേഹം വീഡിയോ കോൺഫറന്സിലൂട പങ്കെടുത്തിരുന്നു.