Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ പ്രതിപക്ഷ യോഗത്തില്‍ ഭീഷണിയുമായി ഉദ്ധവ്, അനുനയിപ്പിച്ചത് യെച്ചൂരി, സംഭവിച്ചത് ഇങ്ങനെ

ദില്ലി: സോണിയാ ഗാന്ധിയുടെ പ്രതിപക്ഷ യോഗം വന്‍ വിജയമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എന്നാല്‍ യോഗത്തിന് വലിയ ഏകോപന കുറവ് സംഭവിച്ചുവെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് പല പാര്‍ട്ടികളെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ല എന്നാണ് പരാതി. വിര്‍ച്വല്‍ യോഗത്തില്‍ ശിവസേന പങ്കെടുക്കുന്നത് തന്നെ അമ്പരപ്പോടെയാണ് സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉദ്ധവ് താക്കറെയുമായി ഇടപെടാന്‍ സാധിക്കാതിരുന്നത് ശിവസേനയെ ചൊടിപ്പിച്ചിരിക്കുകയാണ്. 19 പാര്‍ട്ടികള്‍ സോണിയയുടെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

നവ വധുവിന്റെ ലുക്കില്‍ തിളങ്ങി സാനിയ അയ്യപ്പന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

അതേസമയം ഉദ്ധവ് താക്കറെ കോണ്‍ഗ്രസിന്റെ സമീപനത്തില്‍ കടുത്ത നിരാശയിലാണ്. താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രഖ്യാപനം ഉദ്ധവ് നടത്തിയിരുന്നു. സീതാറാം യെച്ചൂരിയാണ് ഈ വിഷയത്തില്‍ ഇടപെട്ടത്. കോണ്‍ഗ്രസിന് പകരം എന്‍സിപിയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കേണ്ടതുണ്ടെന്നും ഉദ്ധവ് പറയുന്നു. കോണ്‍ഗ്രസിന് മേല്‍ ഉണ്ടായിരുന്ന ഈ വിശ്വാസ്യത ഇടിവ് ഉദ്ധവിന് മാത്രമല്ല മറ്റ് കക്ഷികള്‍ക്കുമുള്ളതാണ്. എന്നാല്‍ കോണ്‍ഗ്രസിന് സഖ്യത്തെ നിയന്ത്രിക്കാന്‍ അറിയില്ലെന്ന നിലപാടിലാണ് ഉദ്ധവ് താക്കറെ. എന്‍സിപിയുടെയും മമതയുടെയും പിന്തുണ അവിടെ ഉണ്ടാക്കാനാണ് ശ്രമം.

Recommended Video

cmsvideo
    കേരളം ലോക്ക്ഡൗണിലേക്കോ ? കേസുകൾ കത്തിക്കയറും

    അഹമ്മദ് പട്ടേല്‍ ഉള്ളപ്പോള്‍ ഈ പ്രശ്‌നമില്ലായിരുന്നു. ഗാന്ധി കുടുംബത്തിന് മുന്നിലേക്ക് എല്ലാ പ്രശ്‌നങ്ങളും എത്തിക്കാന്‍ പട്ടേലിന് സാധിച്ചിരുന്നു. പുതിയൊരു പ്രതിപക്ഷ ഐക്യം രൂപീകരിക്കുമ്പോള്‍ പട്ടേലിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് കരുത്ത് പകരുമായിരുന്നു. എന്നാല്‍ പട്ടേല്‍ ഇല്ലാത്ത സാഹചര്യത്തില്‍ പല ജൂനിയര്‍ നേതാക്കളും പരസ്പരം നേതാക്കളെ വിളിച്ച് പറഞ്ഞ് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. എന്നാല് ഇവർക്ക് നേതാക്കളെ ഏകോപിപ്പിക്കാന് അറിയില്ല. അതേസമയം കോണ്‍ഗ്രസിലെ പുതിയ നേതാക്കളില്‍ പലര്‍ക്കും ഈ കഴിവില്ലെന്ന് ഉദ്ധവിന് പരാതിയുണ്ട്. അതുകൊണ്ട് ഉദ്ധവ് യോഗവുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. സീതാറാം യെച്ചൂരിയുടെ സിപിഎമ്മും കോണ്‍ഗ്രസും കൂടി ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. പ്രധാനമായും ടീം രാഹുലിനെതിരെയാണ് ഉദ്ധവിന്റെ പരാതി.

    പ്രതിപക്ഷ നിരയില്‍ ശിവസേനയുടെ സ്ഥാനം ഇപ്പോഴും കോണ്‍ഗ്രസിന് പിടിച്ചിട്ടില്ല. ഹിന്ദുത്വ മുഖ്യമുദ്രയാക്കിയ ഒരു പാര്‍ട്ടിയെ സഖ്യത്തില്‍ കൊണ്ടുവരുന്നത് തിരിച്ചടിയാവുമെന്നാണ് അവരുടെ പക്ഷം. അതേസമയം 2024ല്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുമെന്നാണ് ശിവസേന പറയുന്നത്. മഹാരാഷ്ട്ര പോലൊരു സംസ്ഥാനം ജയിക്കണമെങ്കില്‍ വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് നിർണായകമാണ്. 48 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. യുപി കഴിഞ്ഞാല്‍ ഏറ്റവുമധികം സീറ്റുള്ളതും മഹാരാഷ്ട്രയിലാണ്. മഹാസഖ്യം ഒരുമിച്ച് നിന്നാല് ബിജെപി വീഴുമെന്ന് ഉറപ്പുണ്ട് ശിവസേനയ്ക്ക്. കോണ്ഗ്രസ് അതുകൊണ്ട് ഉദ്ധവിനെ കെെവിടാനും തയ്യാറല്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+