കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിഥി തൊഴിലാളികൾക്ക് യാത്രയയപ്പ്: പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് യുഡിഎഫും കോൺഗ്രസും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം രാഷ്ട്രീയ വിവാദമാകുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സിപിഎം ഏരിയാ സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും യുഡിഎഫുമാണ് രംഗത്തെത്തിയിട്ടുള്ളത്. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വളപ്പിൽ വെച്ചായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്.

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു, അപകടം 15 നിലക്കെട്ടിടത്തിൽനിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം: അതിഥി തൊഴിലാളി മരിച്ചു, അപകടം 15 നിലക്കെട്ടിടത്തിൽ

ലോക്ക് ഡൗൺ നിയമം ലംഘിച്ച് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പൊതുയോഗം സംഘടിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തതിന് നിയമ നടപടി ആവശ്യപ്പെട്ടാണ് ബിജെപി ജില്ലാ കമ്മിറ്റി പരാതി നൽകിയതെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെകെ വിനോദ് കുമാർ അറിയിച്ചു. ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും ജില്ലാ പ്രസിഡന്റ് എൻ ഹരിദാസനാണ് പരാതി നൽകിയത്.

 chembilod-

സാമൂഹിക അകലം പാലിക്കാതെയും ആവശ്യത്തിന് മാസ്കുകൾ വിതരണം ചെയ്യാതെയുമായിരുന്നു തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികളുമായ നൂറിലധികം പേരെ യോഗത്തിൽ പങ്കെടുപ്പിച്ചത്. മുൻ സൈനികോദ്യോഗസ്ഥനായ ബി ബാബുവാണ് പഞ്ചായത്ത് പ്രസിഡന്റ് ടി വി ലക്ഷ്മിയുടെ മലയാളം പ്രസംഗം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. സിപിഎം അഞ്ചരക്കണ്ടി ഏരിയ സിക്രട്ടറി പി കെശബരീഷ് കുമാർ, ലോക്കൽ കമ്മിറ്റി സിക്രട്ടറി എം കെ മോഹനൻ, സിപിഎമ്മുകാരായ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തിക്കൊണ്ടും വസ്തുതാവിരുദ്ധവുമായ പ്രസംഗമാണ് പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് ബിജെപി നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിഥി തൊഴിലാളികളെ ചേർത്ത ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളെ സാമൂഹിക അകലം പാലിച്ചു കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനു പകരം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചു യോഗം നടത്തിയത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. യുഡിഎഫ് പഞ്ചായത്ത് അംഗങ്ങളെ അറിയിക്കാതെ, സിപിഎം ഏരിയാ സെക്രട്ടറി യോഗത്തില്‍ പങ്കെടുത്ത സംഭവവും യുഡിഎഫ് ചോദ്യം ചെയ്യുന്നുണ്ട്.

യോഗത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടംകൂടി ഇരുന്നുവെന്നും, ഇവിടെ സാമൂഹിക അകലം പാലിച്ചില്ലെന്നുമാണ് ഇരു പാർട്ടികളും ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം നടപടി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. പഞ്ചായത്ത് പ്രസിഡന്റിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുക്കാന്‍ ചക്കരക്കല്‍ പോലീസ് തയ്യാറാകണം. അല്ലാത്തപക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ നടത്താന്‍ യുഡിഎഫ് നിര്‍ബന്ധിതരാകുമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി ചേര്‍ന്ന പഞ്ചായത്ത് യുഡിഎഫ് യോഗം പ്രസ്താവിച്ചു. യോഗത്തിൽ എം മുസ്തഫ അധ്യക്ഷത വഹിച്ചു. ഡി സിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് ഉദ്ഘാടനം ചെയ്തു. എംകെ മോഹനന്‍, അഡ്വ. ഇ ആര്‍ വിനോദ്, മനോഹരന്‍ ചാല, എം സുധാകരന്‍, അബ്ദുല്‍ ഫത്താഹ് എന്നിവര്‍ സംസാരിച്ചു.

English summary
UDF and BJP seeks action against Chembilode incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X