കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയെ നാട് കടത്താനാകില്ലന്ന് ബ്രിട്ടണ്‍

Google Oneindia Malayalam News

ലണ്ടന്‍: മദ്യ വ്യസായി വിജയ് മല്യയെ നാട് കടത്താനാകില്ലെന്ന് ബ്രിട്ടണ്‍. എന്നാല്‍ മല്യയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ പിന്തുണയ്ക്കുമെന്നും ബ്രിട്ടണ്‍ വ്യക്തമാക്കി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൡ നിന്ന് 9,000 കോടിയിലേറെ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈക്കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

മല്യയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടന്റെ തീരുമാനം. പാസ്‌പോര്‍ട്ട് റദ്ദാക്കി എന്നതിന്റെ പേരില്‍ മല്യയെ തിരിച്ചു വിടാനാകില്ല എന്ന നിലപാട് ബ്രിട്ടണ്‍ എടുത്തിരിക്കുന്നത്. കേസിലെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധന നിയമപ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ബ്രിട്ടീഷ് ഹൈകമ്മീഷന് കത്തയച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

Vijay Mallya

ഏറെ സമ്മര്‍ദ്ദത്തിനൊടുവിലാണ് വിജയ് മല്യ എംപി സ്ഥാനം കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നത്. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് രാജ്യസഭാ എത്തിക്‌സ് കമ്മിറ്റി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. രാജ്യസഭാ അധ്യക്ഷനും എത്തിക്‌സ് കമ്മറ്റി അധ്യക്ഷനും മല്യ രാജികത്ത് അയച്ചുകൊടുക്കുകയായിരുന്നു.

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് മല്യ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ അറസ്റ്റ് ചെയ്തതുകൊണ്ടോ വായ്പാ തുക തിരിച്ചു കിട്ടില്ലെന്നും മല്യ പറഞ്ഞു. 13 ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടിയിലേറെ രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. നിയമ നടപടികള്‍ തുടങ്ങിയതിനു പിന്നാലെ മാര്‍ച്ച് രണ്ടിന് മല്യ രാജ്യം വിട്ടു.

English summary
Indian government's efforts to get Vijay Mallya back in the country took a hit after United Kingdom declined its request to deport the beleagured businessman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X