Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കുന്നില്ല'; 'വിദ്യാർത്ഥികൾക്ക് യുക്രൈൻ വിടാൻ മടി' - പ്രിയങ്ക ചതുർവേദി

ഡൽഹി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിലെ കുറ്റപ്പെടുത്തലുകൾക്കെതിരെ പ്രതികരിച്ച് ശിവസേന എംപി പ്രിയങ്ക ചതുർവേദി. വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ വൈകി എന്ന ആരോപണം ശരിയല്ല.

വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ തയ്യാറാകുന്നില്ല. അതിനാൽ നിരവധി വിദ്യാർത്ഥികൾ യുക്രൈൻ വിടാൻ ആഗ്രഹിക്കുന്നില്ല.

വിദ്യാർത്ഥികൾ യുക്രൈൻ വിടാൻ തയ്യാറല്ലെന്ന മന്ത്രിയുടെ അവകാശവാദത്തിനെതിരെയാണ് പ്രിയങ്ക ചതുർവേദി രംഗത്ത് എത്തിയത്.

1

അതേസമയം, സർവ്വകലാശാലകൾ ഓൺലൈൻ ക്ലാസുകൾ നടത്താത്തതിനാൽ നിരവധി വിദ്യാർത്ഥികൾ യുക്രൈൻ വിടാൻ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ചതുർവേദി പ്രതികരിച്ചത്.

പ്രിയങ്ക ചതുർവേദി വാക്കുകൾ :-

2

"വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഞങ്ങൾ വൈകിയെന്ന ആരോപണം ശരിയല്ല. ഓൺലൈൻ ക്ലാസുകൾ നടത്താൻ സർവകലാശാലകൾ തയ്യാറാകുന്നില്ല. അതിനാൽ, വിദ്യാർത്ഥികൾ യുക്രൈനിൽ നിന്നും പോകാൻ ആഗ്രഹിക്കുന്നില്ല. വിദ്യാർത്ഥികളോട് യുക്രൈൻ വിടാനുളള ആദ്യ ഉപദേശം ഫെബ്രുവരി 24 - ന് മുമ്പ് നൽകിയിരുന്നു" - പ്രിയങ്ക ചതുർവേദി വ്യക്തമാക്കി.

3

"ദയവായി ഇത്തരത്തിലുളള പരാമർശം അവസാനിപ്പിക്കാൻ പ്രിയങ്ക ചതുർവേദി ആവിശ്യപ്പെട്ടു. വിദ്യാർത്ഥികൾ മാനസികമായി തളർന്നിരിക്കുന്നു. അവർ ഖാർകിവിൽ നിന്ന് പുറത്തു കടക്കാൻ കഷ്ടപ്പെടുന്നു. വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്," - പ്രിയങ്ക ചതുർവേദി പറയുന്നു.

4

അതേസമയം, യുക്രൈനിൽ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കാൻ കേന്ദ്രം സർക്കാൻ കഠിനമായ പരിശ്രമത്തിലാണ്. ഓപ്പറേഷൻ ഗംഗ എന്ന പദ്ധതിയിലൂടെയാണ് ഇന്ത്യക്കാരെ ഇപ്പോൾ നാട്ടിൽ എത്തിക്കുന്നത്. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് സുരക്ഷിതമാകുന്നതിന് സർക്കാർ മോസ്കോയെ സമീപിച്ചിരുന്നു.

5

എന്നാൽ, യുക്രൈനിൽ ഉണ്ടായിരുന്ന 20,000 ഇന്ത്യക്കാരിൽ 6,000-ത്തിലധികം ആളുകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നിരുന്നു. നിലവിൽ യുക്രൈൻ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. അതിൽ ബദൽ മാർഗ്ഗങ്ങളിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത്. അതേസമയം, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുളള മേൽനോട്ടം വഹിക്കാൻ ഈ അയൽ രാജ്യങ്ങളിലേക്ക് മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന്റെ പുരോഗതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഉന്നതതല യോഗങ്ങളിൽ അധ്യക്ഷത വഹിച്ചിരുന്നു.

6

അതേസമയം, യുക്രൈൻ - റഷ്യ യുദ്ധം ഒരാഴ്ച കടന്നിരിക്കുകയാണ്. യുക്രൈനിൽ ഇതുവരെ 752 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, കൃതൃമായ കണക്കുകൾ ഇതിലും കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, യുദ്ധത്തിൽ 500 ഓളം സൈനികർ മരിച്ചു. 1,500 ലധികം പേർക്ക് പരിക്ക് പറ്റി. യുദ്ധ സാഹചര്യം രൂക്ഷമാകുകയാണ്. ഇതിന് പിന്നാലെ രണ്ടാം ഘട്ട ചർച്ച ഇന്ന് തുടരം. വെടിനിർത്തൽ ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തുന്നത്.

7

അതേസമയം, ഫെബ്രുവരി 24 നായിരുന്നു യുക്രൈന് എതിരെയുളള റഷ്യ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ, ഒരു ദശലക്ഷം പേർ യുക്രൈനിൽ നിന്നും പലായനം ചെയ്തു. ഐക്യ രാഷ്ട്രസഭയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുക്രൈനിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെർസൺ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഏകദേശം, 250,000 പേരാണ് കെർസണിൽ താമസിക്കുന്നത്. ഇതോടെ, റഷ്യയുടെ കൈകളിൽ എത്തുന്ന ആദ്യത്തെ പ്രധാന നഗരമായി കെർസൺ.

Recommended Video

cmsvideo
    Narendra Modi will call Russian President Vladimir putin | Oneindia Malayalam
    8

    അതേസമയം, യുക്രൈൻ സൈന്യം നഗരത്തെ പ്രതിരോധിക്കുന്നത് തുടരുകയാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞിരുന്നു. എന്നാൽ, യുക്രൈനിലെ ഖാർകിവിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. പൊലീസിനും യുക്രൈനിലെ യൂണിവേഴ്സിറ്റി കെട്ടിടങ്ങൾക്കും നേരെ ആക്രമണം തുടരുകയാണെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+