കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ - യുക്രൈൻ വിഷയം: ഇന്ത്യയുടെ നിലപാട് വികസിച്ചു: രാജ്യത്തെ പൊക്കി തരൂരിന്റെ വാക്കുകൾ

Google Oneindia Malayalam News

ഡൽഹി: റഷ്യ - യുക്രൈൻ പ്രതിസന്ധി വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വികസിച്ചുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ സ്വീകരിച്ച് നിലപാട് ഏറെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു.

വിഷയത്തിൽ പ്രതികരിക്കാൻ പോലും ഇന്ത്യ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ സംസാരിക്കാനും ഇന്ത്യ തയ്യാറായി. യുക്രൈനിൽ 20,000-ത്തിലധികം ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. അതിനാൽ ഇന്ത്യ പ്രതിസന്ധി നേരിട്ടതായും ശശി തരൂർ പറഞ്ഞു.

യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ കുടുങ്ങി കിടന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞിരുന്നു.ഒഴിപ്പിക്കൽ നടപടികളിൽ ഇന്ത്യ സ്വീകരിച്ച് നിലപാട് കൃതൃമായ ധാരണ ഉളളതായിരുന്നു.

1

ഈ നിലപാട് ലോകം നേരിട്ട് കണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധ സാഹചര്യത്തിലെ യുക്രൈനിനെ കുറിച്ചുളള ഫോട്ടോ പ്രദർശനത്തിലാണ് ഇക്കാര്യം തരൂർ പറഞ്ഞത്. റഷ്യ- യുക്രൈൻ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് സ്വന്തമായി നിലപാടുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ യുക്രൈൻ , റഷ്യ രാജ്യങ്ങൾ തമ്മിലുളള ചർച്ചകൾ കനത്ത വെല്ലുവിളി നിറഞ്ഞതായിരുന്നു. യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതികരിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബസ് ചാര്‍ജ്ജ് എത്ര രൂപ കൂട്ടിയേക്കും ? കണ്‍ഫ്യൂഷന്‍ തുടരുന്നു: ഇന്നറിയാം; ഇടതുമുന്നണി യോഗം വൈകിട്ട്ബസ് ചാര്‍ജ്ജ് എത്ര രൂപ കൂട്ടിയേക്കും ? കണ്‍ഫ്യൂഷന്‍ തുടരുന്നു: ഇന്നറിയാം; ഇടതുമുന്നണി യോഗം വൈകിട്ട്

2

ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലാക്കി റഷ്യയുമായി ഇന്ത്യ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ മാനുഷിക ഇടനാഴികൾ തുറക്കാൻ കഴിഞ്ഞു. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ സാധിച്ചു. എന്നാൽ, റഷ്യയെ എതിക്കാനും ഇന്ത്യ തയ്യാറല്ല. ഇതിന്റെ കാരണം, ക്വാഡിലെ അംഗമാണ് ഇന്ത്യ എന്നതാണ്. അതേസമയം, ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ യുക്രൈനുമായും ഇന്ത്യ ചർച്ച നടത്തിയിരുന്നു. യുദ്ധം തുടങ്ങി കുറച്ച് ദിവസത്തിനുളളിൽ തന്നെ 23,000 ഇന്ത്യക്കാരായ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

3

റഷ്യ - യുക്രൈൻ പ്രതിസന്ധി ഒരു മാസത്തിലേറെയായി തുടരുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. കീവിലും ചുറ്റുമുളള പ്രദേശത്തും റഷ്യ യുദ്ധം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുക്കുകയാണ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശിക്കും. യുഎസ്, യുകെ ഉദ്യോഗസ്ഥരും ഇന്ത്യയിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു. യുദ്ധ സാഹചര്യത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ ഏറെ സുപ്രധാനമാണെന്നും തരൂർ പറഞ്ഞു.

കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം: ഒരുക്കങ്ങൾ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ്കേരളത്തിൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കം: ഒരുക്കങ്ങൾ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ്

4

അതേസമയം, യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ ആഴ്ച ഇദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ചൈനയിലെ കൂടിക്കാഴ്ചകൾക്ക് ശേഷമാകും ഇദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. റഷ്യൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. യുക്രൈൻ - റഷ്യ പ്രതിസന്ധിയാണ് സന്ദർശനത്തിന്റെ പ്രധാന വിഷയം. മാർച്ച് 31 ന് അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ന്യൂഡൽഹിയിൽ എത്തുന്ന ലാവ്‌റോവിനെയും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനും ഇന്ത്യ സ്വീകരിക്കും.

6

പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സർക്കാരിനെ പിന്തുണയ്ക്കാനാണ് ബ്രിട്ടന്റെ ശ്രമം. ഇതിന്റെ ഭാഗമായി ട്രസ് ഇന്ത്യൻ പ്രതിനിധികളുമായി യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യും എന്നാണ് വിവരം. മാർച്ച് 30, 31 തീയതികളിൽ ചൈനയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ലാവ്‌റോവ് പങ്കെടുക്കും. പാകിസ്ഥാൻ, ഇറാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടക്കുന്ന ചർച്ചയിലാണ് ഇദ്ദേഹം പങ്കെടുക്കുക. ഈ ചർച്ചയ്ക്ക് ശേഷമാകും ലാവ്‌റോവ് ഇന്ത്യയിൽ എത്തുക. തുടർന്ന് ഇന്ത്യൻ പ്രതിനിധികളുമായി ഏപ്രിൽ 1 ന് ചർച്ചകൾ നടത്തുമെന്നാണ് വിലയിരുത്തൽ. യുക്രൈൻ - റഷ്യ പ്രതിസന്ധി ചർച്ചകളിൽ ഇടം പിടിക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

English summary
ukraine russia war: shashi tharoor opens up about india's action in evacuating indians from ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X