Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും; കൊവിഡ് മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾക്കെതിരെ കേന്ദ്രം

ദില്ലി: കൊറോണ വൈറസിന്റെ ആദ്യ രണ്ട് തരംഗങ്ങളില്‍ മരണസംഖ്യയില്‍ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം കുറവ് രേഖപ്പെടുത്തിയെന്ന് ആരോപിക്കുന്ന ചില മാധ്യമ റിപ്പോര്‍ട്ടുകളെ കേന്ദ്ര സര്‍ക്കാര്‍ അപലപിച്ചു. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ വിവരങ്ങളുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ മരണങ്ങളും കേന്ദ്രം സമാഹരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ രജിസ്ട്രാര്‍ ജനറലിന്റെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അവ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല, കെട്ടിച്ചമച്ചതാണ്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ ജില്ലാ തലം വരെയും സംസ്ഥാന തലം വരെയും സ്ഥിരമായി നടപ്പിലാക്കുന്ന ഒരു ചട്ടത്തെ അടിസ്ഥാനമാക്കിയുള്ള വളരെ ശക്തമായ ജനന-മരണ റിപ്പോര്‍ട്ടിംഗ് സംവിധാനമാണ് ഇന്ത്യയിയുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

covid

മാത്രമല്ല, ആഗോളതലത്തില്‍ സ്വീകാര്യമായ വര്‍ഗ്ഗീകരണത്തെ അടിസ്ഥാനമാക്കിയാണ്, കോവിഡ് -19 മരണങ്ങളെ ഇന്ത്യ തരംതിരിക്കുന്നത്. അതിന് കേന്ദ്ര സര്‍ക്കാരിന് വളരെ സമഗ്രമായ നിര്‍വചനമുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിവിധ സമയങ്ങളില്‍ സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കുന്ന കോവിഡ്-19 മരണവിവരങ്ങളിലെ ബാക്ക്ലോഗ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡാറ്റയില്‍ പതിവായി പൊരുത്തപ്പെടുത്തുന്നുണ്ട്. ധാരാളം സംസ്ഥാനങ്ങള്‍ പതിവായി അവരുടെ മരണസംഖ്യകള്‍ രേഖപ്പെടുത്തുകയും രേഖപ്പെടുത്താത്ത മരണങ്ങള്‍ പിന്നീട് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനാല്‍, മരണങ്ങള്‍ കുറവായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നത് അടിസ്ഥാനരഹിതവും ന്യായീകരണവുമില്ലാത്തതാണെന്ന് കേന്ദ്രം അറിയിച്ചു.

മാഹാമാരി പോലുള്ള വിനാശകരമായ സാഹചര്യത്തില്‍, ഏറ്റവും ശക്തമായ ആരോഗ്യ സംവിധാനങ്ങളില്‍ പോലും, പല ഘടകങ്ങളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളേക്കാള്‍ കൂടുതലായിരിക്കും യഥാര്‍ത്ഥ മരണനിരക്ക്. എന്നിരുന്നാലും, ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയിലെ വളരെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഊഹിക്കുന്നതിനുള്ള ഏതൊരു വിശകലനവും അപൂര്‍ണ്ണമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+