കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനകാര്യ ബജറ്റ്: കുറച്ചു ധനം കൂടുതല്‍ ചിലവ്: വെല്ലുവിളികളെ ധനകാര്യ മന്ത്രി എങ്ങനെ പ്രതിരോധിക്കും?

  • By Desk
Google Oneindia Malayalam News

ദില്ലി: എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയ ശേഷം കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ ആദ്യ ബജറ്റവതരണത്തിനുളള തയ്യാറെടുപ്പിലാണ്. നല്ലൊരു പ്രതിരോധ മന്ത്രിക്ക് നല്ലൊരു ധനകാര്യ മന്ത്രി കൂടി ആകാന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. നരേന്ദ്ര മോദിയുടെ നേതൃത്ത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വെള്ളിയാഴ്ച നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലാണെന്ന കണക്കുകള്‍ നിലനില്‍ക്കുന്ന സമയത്താണ് ധനകാര്യ മന്ത്രിയുടെ ഭാരിച്ച ചുമതല ഏറ്റെടുത്ത് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

ബ്രീഫ് കേസ് ഇല്ല, തുണിയില്‍ പൊതിഞ്ഞ് ബജറ്റ്, സ്ഥിരം ട്രന്‍റ് തിരുത്തി നിര്‍മ്മല സീതാരാമന്‍ബ്രീഫ് കേസ് ഇല്ല, തുണിയില്‍ പൊതിഞ്ഞ് ബജറ്റ്, സ്ഥിരം ട്രന്‍റ് തിരുത്തി നിര്‍മ്മല സീതാരാമന്‍

2018-19 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ച അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് നിലനില്‍ക്കുന്നത്. പുതിയ നിക്ഷേപത്തിലൂടെ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക്ക് സര്‍വ്വേ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ഇത്തരമൊരു സാഹചര്യത്തിന്റെ ആവശ്യകതയെപ്പറ്റിയാണ് പറഞ്ഞത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക എന്നത് ധനകാര്യ മന്ത്രിക്കു മുന്നിലുളള നിരവധി വെല്ലുവിളികളില്‍ ഒന്നു മാത്രമാണ്. വര്‍ദ്ധിച്ചു വരുന്ന ധനക്കമ്മി, ഉപഭോക്താക്കളുടെ ആവശ്യങ്ങളിലുണ്ടായ മാന്ദ്യം എന്നീ രണ്ടു പ്രധാന പ്രശനങ്ങളും ധനമന്ത്രിക്ക് വലിയ വെല്ലുവളികളാകും.

സാമ്പത്തിക സര്‍വേ കണക്കിലെടുത്ത്

സാമ്പത്തിക സര്‍വേ കണക്കിലെടുത്ത്


സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ ബജറ്റ് വിഹിതം കൈകാര്യം ചെയ്യുന്നതും പ്രയാസമുളള കാര്യമാണ്. എന്നാല്‍ സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശ്യ പ്രകാരമുളള ധീരമായ നടപടികള്‍ ധനകാര്യ മന്ത്രി എടുത്താല്‍ അത്ഭുതപ്പെടാനില്ല. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു സാധ്യതയെ തളളിക്കളയാനാവില്ല. ധനക്കമ്മി വര്‍ദ്ധിപ്പിക്കാന്‍ കാണമായേക്കുമെങ്കിലും കൂടുതല്‍ നിക്ഷേപം പോത്സാഹിപ്പിക്കുന്നതിനുളള നടപടികള്‍ ഉണ്ടാകാനുളള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാരിന്റ ഭാഗത്തു നിന്നും ഓഹരി വിപണി കൂടുതല്‍ പരിഷ്‌ക്കാരങ്ങള്‍ക്കായി കാതോര്‍ക്കുന്നു.

 നികുതി ഇളവ്

നികുതി ഇളവ്

അടിസ്ഥാന ആദായ നികുതി ഇളവ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷയാണ് ധാരാളം ആളുകള്‍ ഉന്നയിക്കുന്നത്. നികുതി ഇളവുകള്‍ കൂട്ടണമെന്ന ആവശ്യവും നിവധിപ്പേര്‍ ഉന്നയിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ അത്തരം ആവശ്യങ്ങള്‍ പരിഗണിക്കാനുളള സാധ്യത കുറവാണ്. എങ്കിലും, 2.50 ലക്ഷം എന്ന ടാക്‌സ് ഇളവ് പരിധി 3 ലക്ഷം ആക്കി ഉയര്‍ത്താനുളള തീരുമാനം ചിലപ്പോള്‍ ഒരു സര്‍പ്രൈസ് ഗിഫ്റ്റായി പ്രതീക്ഷിക്കാവുന്നതാണ്. ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80(സി) പ്രകാരം ആദായ നികുതി കിഴിവും ചിലപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം. ഇത്തരം തീരുമാനങ്ങള്‍ വലിയ ചിലവിന് ഇടയാക്കുമെങ്കിലും സാമ്പത്തിക ഉത്തേജനം അത്യാവശ്യമാണ് എന്നതിനാല്‍ സര്‍ക്കാര്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് മറ്റൊരു വെല്ലുവിളി. തൊഴില്ലില്ലായ്മ അതിന്റെ എക്കാലത്തെയും ഭീകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ വിഷയം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. കെ. വി. സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന സമയത്തെ എക്കണോമിക്ക് സര്‍വ്വേയില്‍ ഇക്കാര്യം അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. വളരെ വേഗത്തില്‍ നിക്ഷേപം നടത്തി രാജ്യത്ത് ജോലി സാധ്യത സൃഷ്ടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൃഷി, ബാങ്കിംഗ്, ഓട്ടോ, എം.എസ്. എം.ഇ, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ വലിയ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും നിലവിലുണ്ട്.

Recommended Video

cmsvideo
ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam
 കാര്‍ഷിക രംഗവും കോര്‍പ്പറേറ്റുകളും

കാര്‍ഷിക രംഗവും കോര്‍പ്പറേറ്റുകളും

കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കേണ്ടതും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണ്. 2025 ല്‍ ലക്ഷ്യമാക്കുന്നത് 5 ട്രില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ്. ചെറുതല്ല നിക്ഷേപ മേഖലയിലുളള വെല്ലുവിളികള്‍ എന്നര്‍ത്ഥം. ആരോഗ്യ രംഗത്തെ പിടിച്ചുയര്‍ത്താന്‍ ആവശ്യമായ നടപടികള്‍, അടിസ്ഥാന വികസനം, പ്രതിരോധ നവീകരണം തുടങ്ങിയതും പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. രാജ്യത്തിന്റെ ആത്മാവ് കുടികൊളളുന്ന ഗ്രാമങ്ങളുടെ നട്ടെല്ലായ കാര്‍ഷിക രംഗം വികസിപ്പിക്കേണ്ടതും പ്രശ്‌നങ്ങള്‍ ,പരിഹരിക്കേണ്ടതും മറ്റൊരു പ്രധാന വിഷയമാണ്. സമഗ്ര മേഖലയെയും തഴുകുന്ന സംതുലിതമായ ബജറ്റ് അവതരപ്പിക്കുക എന്നതാണ് ധനകാര്യമന്ത്രിയെ പ്രാപ്തിയുളള രാഷ്ട്രതന്ത്രജ്ഞ ആക്കുന്നത്.


English summary
Union Budget 2019: as growth remains top concern in Nirmala Sitharaman's budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X