കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2020: 112 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത്; 2025ഓടെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യും

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് 11500 കോടി അനുവദിച്ചു. 112 ജില്ലകളിൽ ആയുഷ്മാൻ ഭാരത് നടപ്പിലാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങും ബജറ്റിൽ പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് 69,000 കോടി രൂപയും യൂണിയൻ ബജറ്റ് 2020ൽ വകയിരുത്തി.

ഗ്രാമീണ വികസനത്തിന് 1.23 കോടിയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. മെഡികക്കൽ കോളേജുകളെ ജില്ലാ ആശുപത്രികളുമായി ബന്ധിപ്പിക്കാൻ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുമെന്നും നിർമ്മല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

Nirmala Sitaraman

Recommended Video

cmsvideo
Budget 2020: Nirmala Sitharaman Quotes Kashmiri Poet | Oneindia Malayalam

ക്ഷയരോഗം 2025ഓടെ നിർമാർജ്ജനം ചെയ്യും. എം പാനൽ ആശുപത്രികൾ മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കും. സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ക്ലിയറൻസ് സെല്ലുകൾ നിലവിൽ വരും. എല്ലാ ജില്ലകളിലും എക്പോർട്ട് ഹബ്ബുകൾ സ്ഥാപിക്കുമെന്നും ബജറ്റ് അവതരണത്തിൽ നിർമ്മല സീതാരാമൻ വ്യക്തമാക്കി.

English summary
Union Budget 2020-21: Ayushman Bharat in 112 districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X