കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ തിയേറ്ററുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; എല്ലാ സീറ്റിലും ഇരിക്കാം, 100 ശതമാനം കപ്പാസിറ്റി

Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷത്തോളമായി മന്ദഗതയിലായ സിനിമാ വ്യവസായത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. തിയേറ്ററുകളില്‍ എല്ലാ സീറ്റിലും ഇനി പ്രവേശനം അനുവദിക്കും. 100 ശതമാനം കപ്പാസിറ്റിയോടെ പ്രവേശനത്തിന് അനുമതി നല്‍കി. ചൊവ്വാഴ്ച മുതലാണ് പുതിയ ഇളവുകള്‍ നിലവില്‍ വരിക. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യണം, ഇടവേള ദീര്‍ഘിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു.

c

ജനങ്ങളുടെ കൂട്ടം രൂപപ്പെടുന്നത് ഒഴിവാക്കണം. പാര്‍ക്കിങിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം ഉറപ്പാക്കണം. ഇടവേളകളില്‍ വാഷ് റൂമില്‍ ആളുകള്‍ കൂടുതലായി എത്തുന്നത് നിയന്ത്രിക്കണം. ഇതിന് വേണ്ടി ഇടവേളകളുടെ സമയം ദീര്‍ഘിപ്പിക്കണം. ഒന്നിന് പിറകെ ഒന്ന് എന്ന തരത്തില്‍ ഷോ തുടരരുത് തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നു.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

രാജ്യത്ത് കൊറോണ വൈറസ് രോഗം വ്യാപകമായ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിനിമാ ശാലകള്‍ അടച്ചിട്ടത്. പിന്നീട് സിനിമാ ചിത്രീകരണവും നിര്‍ത്തി. രോഗ വ്യാപന ഭീതി നേരിയ തോതില്‍ അകന്നപ്പോഴാണ് സര്‍ക്കാര്‍ ഘട്ടങ്ങളായി ഇളവുകള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങള്‍ സാഹചര്യം പരിശോധിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂ.

അതേസമയം, 13052 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ രോഗം ബാധിച്ചു. രോഗം ബാധിച്ച് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നവര്‍ 168784 പേരാണ് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 127 പേര്‍ മരിച്ചു. പ്രതിദിന കൊറോണ രോഗികള്‍ രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. 30 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് ഇതുവരെ കൊറോണ വാക്‌സിന്‍ എടുത്തിട്ടുണ്ട്.

English summary
Union Government allows full occupancy in cinema theatres from February 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X