കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി തിരുത്തി, ലൈംഗികവിദ്യാഭ്യാസം ആവാം

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് പറഞ്ഞ് വെട്ടിലായ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ മണിക്കൂറുകള്‍ക്കം തന്റെ വാക്കുകള്‍ തിരുത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നും എന്നാല്‍ അത് അസഭ്യമാവരുതെന്നുമാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

ഒരു ഡോക്ടര്‍കൂടെയായ താന്‍ യുക്തിപൂര്‍വ്വമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും ശാസ്ത്രീയവും സാംസ്‌കാരികമായി അംഗീകരിക്കുകയും ചെയ്യുന്ന അദ്ധ്യാപന സാസ്ത്രത്തെ പൂര്‍ണമായും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

harsh-vardhan

യു പി എ സര്‍ക്കാര്‍ 2007-ല്‍ നടപ്പാക്കാന്‍ തീരുമാനിച്ച വിദ്യാഭ്യാസ പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തന്റെ പ്രസ്താവന. പ്രാകൃതവും സംസ്‌കാരികവുമായ ഗ്രാഫിക് ചിത്രങ്ങളടങ്ങിയ യു പി എയുടെ വിദ്യാഭ്യാസ പദ്ധതിയെ അങ്ങനെ വിളിക്കാന്‍ കഴിയില്ല- മന്ത്രി വ്യക്തമാക്കി

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കണമെന്നും ലൈംഗിക വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്നുമായിരുന്നു ഹര്‍ഷ വര്‍ദ്ധന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മന്ത്രിയുടെ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കളും സോഷ്യല്‍ മീഡിയകളിലൂടെ ജനങ്ങളും പ്രതിഷേധിച്ചു.

മന്ത്രി കാലങ്ങള്‍ക്ക് പിറകിലാണെന്നാണ് കേന്ദ്രമന്ത്രി ശശിതരൂര്‍ പ്രതികരിച്ചു. ധാര്‍മികതയും അശ്ലീലതയും എന്താണെന്ന് ചോദിക്കാന്‍ ഹര്‍ഷ വര്‍ദ്ധന്‍ ആരാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.

English summary
Union Health Minister Harsh Vardhan clarifies on ban on sex education in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X