ഉന്നാവ് കേസ്; സെന്‍ഗാറിന് ജീവിതാവാസാനം വരെ തടവ് ശിക്ഷ, കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതി
ദില്ലി: ഉന്നാവ് ബലാത്സംഗ കേസ് പ്രതി സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദില്ലി തീസ് ഹസാരി കോടതി. ജീവിതാവസാനം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മുന്‍ ബിജെപി നേതാവും എംഎല്‍എയുമായ പ്രതി 25 ലക്ഷം രൂപ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 10 ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പൊട്ടിക്കരഞ്ഞുകൊണ്ടാണ് സെന്‍ഗാര്‍ കോടതിയില്‍ നിന്ന് വിധി കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സെന്‍ഗറിന്റെ ശിക്ഷയിന്‍മേലുളള വാദം ചൊവ്വാഴ്ച്ച കോടതിയില്‍ പൂർത്തിയായിരുന്നു. സെന്‍ഗാറിനും കൂട്ടുപ്രതികള്‍ക്കും പരമാവധി ശിക്ഷയും ഇരയായ പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സിബിഐ വിചാരാണക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ എംഎൽഎ ആയിരുന്ന കുൽദീപ് സെൻഗാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാൻ എത്തിയതായിരുന്നു പെൺകുട്ടി. സെൻഗാറിനറെ കൂട്ടാളിയായ ശശി സിംഗിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
കേസിന്‍റെ വിചാരണയ്ക്കിടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിപ്പിച്ചായിരുന്നു കൊലപാതക ശ്രമം. അപകടത്തില്‍ പെണ്‍കുട്ടി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതോടെ സുപ്രീം കോടതി കേസില്‍ ഇടപെടുകയും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയുടെ ചികിത്സ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി












Click it and Unblock the Notifications