കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധാരണം; ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി

Google Oneindia Malayalam News

ദില്ലി; ജസ്റ്റിസ് എന്‍വി രമണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. അഴിമതി കേസുകളില്‍ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രമണയ്ക്കെതിരെ ജഗന്റെ ആരോപണം. ജസ്റ്റിസും ജുഡീഷ്യറിയും ചേര്‍ന്ന് ആന്ധ്രാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തിൽ ജഗൻ ആരോപിച്ചു.

ഈ മാസം 6 നാണ് ജഗൻ മോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ശനിയാഴ്ചയാണ് റെഡ്ഡിയുടെ പ്രിൻസിപ്പൽ ഉപദേഷ്ടാവ് മാധ്യമങ്ങൾക്ക് മുൻപിൽ കത്ത് പുറത്തുവിട്ടത്. എട്ട് പേജുള്ള കത്തിൽ എൻവി രമണയ്ക്കെതിരെ ഗുരുതര ആരോപണമാണ് ജഗൻ മോഹൻ റെഡ്ഡി ഉയർത്തിയിരിക്കുന്നത്. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണ് രമണയ്ക്ക് ഉള്ളതെന്ന് കത്തിൽ പറയുന്നു.

 r11-1602388931.jpg

ഒന്നിലധികം അഴിമതി ആരോപണങ്ങൾ നേരിടുന്ന ടിഡിപി നേതാക്കൾക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നതിൽ സംസ്ഥാന കോടതികളിൽ ജുഡീഷ്യൽ നിയമനങ്ങൾ നടപ്പാക്കുന്നതിൽ ജസ്റ്റിസ് രമണ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് എന്‍ വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും ജഗൻ കുറ്റപ്പെടുത്തി.

ജസ്റ്റിസ് രമണയും കൂട്ടരും ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ പ്രവർത്തിച്ചിരുന്നുവെന്നും ജഗൻ കത്തിൽ കുറ്റപെടുത്തി. ചന്ദ്രബാബു നായിഡുവിന്റെ സമയത്ത് തലസ്ഥാനമായി നിശ്ചയിച്ച അമരാവതിയിൽ നടന്ന നിരവധി ഭൂമി ഇടപാടുകളിൽ ജസ്റ്റിസ് രമണ അനധികൃത ഇടപടെൽ നടത്തിയിട്ടുണ്ടെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ജസ്റ്റിസ് രമണയുടെ രണ്ട് പെൺമക്കളും അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും കത്തിൽ പറയുന്നു.

മുന്‍ അഡ്വക്കറ്റ് ജനറല്‍ ദമ്മലപാതി ശ്രീനിവാസനാണ് നായിഡുവിനും ജസ്റ്റിസിനും ഇടനിലക്കാരായി ഇടപെടുന്നതെന്നും ദഗൻ പറഞ്ഞു. ശ്രീനിവാസനെതിരായ സ്ഥലമിടപാട് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്ത നടപടി ഇതിന്റെ ഉദാഹരണമാണെന്നും ജഗൻ കുറ്റപ്പെടുത്തി. തെലുങ്കുദേശം നേതാക്കൾക്ക് അനുകൂലമായി വിധിന്യായങ്ങൾ നടത്തിയെന്നതിന്റെ തെളിവായി കേസുകളും രേഖകളും കത്തിനൊപ്പം മജഗൻമോഹൻ പങ്കുവെച്ചിട്ടുണ്ട്.അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ.

'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍'ജോസ് ഇടത്തോട്ട് പോയാലും വോട്ട് യുഡിഎഫിനായിരിക്കും, അണികള്‍ പോവില്ല'; ആത്മവിശ്വാസത്തോടെ നേതാക്കള്‍

മിന്നല്‍ വേഗത്തില്‍ തിരിച്ചെത്തി ട്രംപ്; മാസ്‌ക് എടുത്തുമാറ്റി... കൈയ്യടിച്ച് അണികള്‍, തരംഗം മാറുമോമിന്നല്‍ വേഗത്തില്‍ തിരിച്ചെത്തി ട്രംപ്; മാസ്‌ക് എടുത്തുമാറ്റി... കൈയ്യടിച്ച് അണികള്‍, തരംഗം മാറുമോ

ഹാഥ്റാസ് കൂട്ടബലാത്സംഗക്കേസ് ഏറ്റെടുത്ത് സിബിഐ;എളമരം കരീം ഉൾപ്പെടെയുള്ള ഇടത് എംപിമാർ ഇന്ന് ഹാഥ്റാസിൽഹാഥ്റാസ് കൂട്ടബലാത്സംഗക്കേസ് ഏറ്റെടുത്ത് സിബിഐ;എളമരം കരീം ഉൾപ്പെടെയുള്ള ഇടത് എംപിമാർ ഇന്ന് ഹാഥ്റാസിൽ

English summary
Unusual; Jagan Mohan Reddy has written to the Chief Justice seeking action against Justice Ramana | അസാധാരണം; ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ച് ജഗൻ മോഹൻ റെഡ്ഡി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X