Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു വോട്ടും പാഴാവരുത്: വോട്ട് പിടിക്കാനുള്ള തന്ത്രം നേരിട്ട് പ്രവർത്തകരിലേക്ക് എത്തിച്ച് അമിത് ഷാ

കൈരാന: അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടി ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ ഉത്തർപ്രദേശില്‍ പ്രചരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ബി ജെ പി. പാർട്ടി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷ ഉള്‍പ്പടേയുള്ള നേതാക്കള്‍ പ്രചരണത്തില്‍ സജീവമാവുന്നുണ്ട്.

ഷാംലിയിലെ കൈരാനയിൽ പ്രചരണത്തിന് എത്തിയ അദ്ദേഹം വീടുകള്‍ കയറിയുള്ള പ്രചരണമായിരുന്നു നടത്തിയത്. ഇതോടൊപ്പം തന്നെ ഷാംലി ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഉത്തർപ്രദേശിലെ നിയമസഭ സീറ്റുകളില്‍ എങ്ങനെ വിജയം നേടാന്‍ കഴിയുമെന്ന കാര്യങ്ങള്‍ അദ്ദേഹം പ്രാദേശിക ബി ജെ പി നേതാക്കളുമായി ചർച്ച ചെയ്തുവെന്നമാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഓരോ ബി ജെ പി പ്രവർത്തകനും

പാർട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താനും വോട്ടിങ് ശതമാനം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും അമിത് ഷ പ്രവർത്തകർക്ക് നല്‍കി. വീടുതോറുമുള്ള പ്രചാരണം എങ്ങനെ നടത്തണമെന്നുള്ള നിർദേശം ഓരോ ബി ജെ പി പ്രവർത്തകനും നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുമതല നിർവ്വഹിക്കാന്‍ പ്രത്യേകം ആളുകളേയും ചുമതപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

കൈരാനയിൽ ബി ജെപി പ്രവർത്തകരുമായി

കൈരാനയിൽ ബി ജെപി പ്രവർത്തകരുമായി അമിത് ഷാ നേരിട്ട് പ്രവർത്തകരുമായി ചർച്ച ചെയ്യുകയും ചെയ്തു. വീട് കയറിയിട്ടുള്ള പ്രചാരണത്തിന്റെ പ്രാധാന്യം അമിത് ഷ ബി ജെ പി പ്രവർത്തകർക്ക് വിശദീകരിക്കുകയായിരുന്നു. ഏകദേശം 45 മിനിറ്റോളം നീണ്ടുനിന്ന യോഗത്തില്‍ 75 പ്രവർത്തകർ പങ്കെടുത്തു. പ്രത്യേക കാറ്റഗറിയുടെ അടിസ്ഥാനത്തിലായിരുന്നു അമിത് ഷായുടെ യോഗത്തില്‍ പങ്കെടുക്കേണ്ട പ്രവർത്തകരെ തിരഞ്ഞെടുത്തത്.

പാർട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഒരോ വോട്ടും

പാർട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള ഒരോ വോട്ടും ബൂത്തുകളിലേക്ക് എത്തിക്കേണ്ടതിന്റ ചുമതലയാണ് പ്രവർത്തകർക്ക് നല്‍കിയിട്ടുള്ളത്. ചാഞ്ചാടി നില്‍ക്കുന്ന വോട്ടർമാരേയും ആദ്യം തന്നെ സമീപിച്ച് നല്ല ബന്ധം സ്ഥാപിക്കണം. ഇവരേയും ബൂത്തുകളിലേക്ക് എത്തിക്കാന്‍ വേണ്ട സൌകര്യങ്ങള്‍ ചെയ്യണമെന്ന് തുടങ്ങിയ നിർദേശങ്ങളാണ് പ്രവർത്തകർക്ക് ലഭിച്ചിട്ടുള്ളത്.

 ഫെബ്രുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ്

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണ ഉത്തർപ്രദേശില്‍ നടക്കുന്നത്. ഫെബ്രുവരി 10 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 14 ന് നടക്കുന്ന രണ്ടാം ഘട്ടവും ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും 23 ന് നാലാം ഘട്ടവും നടക്കും. ഫെബ്രുവരി 27-അഞ്ചാം ഘട്ടം, മാർച്ച് 3-ആറാം ഘട്ടം, മാർച്ച് 7 ഏഴാം ഘട്ടം എന്നിങ്ങനെയാണ് തുടർന്നുള്ള വോട്ടിങ്. മാർച്ച് 10 ന് മറ്റ് സംസ്ഥാനങ്ങളോടൊപ്പം തന്നെ വോട്ടെണ്ണലും നടക്കും.

ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+