• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീ-മുസ്ലിം വോട്ടുകൾ നിർണ്ണായകം: യുപിയിൽ പ്രചാരണം ഊർജ്ജിതമാക്കി അഖിലേഷ് യാദവ്

Google Oneindia Malayalam News

ലഖ്നൊ: നിയസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം ഊർജ്ജിതമാക്കി സമാജ് വാദി പാർട്ടി. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവിന് കീഴിൽ സൈക്കിൾ റാലി അടക്കമുള്ള പരിപാടികളാണ് നടന്നുവരുന്നത്. വ്യാപാരികൾ, സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ഈരാറ്റുപേട്ട പോയപ്പോള്‍ കരുണാപുരം പിടിച്ചു; എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫിന്റെ തിരിച്ചടിഈരാറ്റുപേട്ട പോയപ്പോള്‍ കരുണാപുരം പിടിച്ചു; എന്‍ഡിഎ പിന്തുണയില്‍ യുഡിഎഫിന്റെ തിരിച്ചടി

സംസ്ഥാനത്തുടനീളം സൈക്കിൾ യാത്രകൾ, ഓരോ ബൂത്തിലും രണ്ട് വനിതാ പാർട്ടി പ്രവർത്തകരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശം ചെയ്യുക, ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും അവരെ പാർട്ടിയിലേക്ക് അടുകൊണ്ടുവരികയും, വ്യാപാരികൾ, പിന്നോക്ക വിഭാഗ യോഗങ്ങൾ, യുവജന കൂട്ടായ്മ എന്നിവയ്ക്കുള്ള സുസ്ഥിരമായ സഹായം നൽകുക എന്നീ കാര്യങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം നടത്തുന്നത്. ജനനേതൃ യാത്ര, ചലോ ബൂത്ത് കേ പാസ് ചൗപാൽ, കിസാൻ നൗജവൻ പട്ടേൽ യാത്ര, സന്വിധാൻ ബച്ചാവോ സങ്കൽപ് യാത്ര എന്നിവ ജില്ലകളിലും ഗ്രാമങ്ങളിലും ഒന്നിലധികം യാത്രകളും യോഗങ്ങളും നടത്താൻ സമാജ്‌വാദി പാർട്ടി അതിന്റെ നല്ല സംഘടനാ ശക്തി ഉപയോഗിക്കുന്നുണ്ട്.

 സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി സുധാകരന്‍ 'ശൈലി' തിരിച്ചടിക്കുന്നോ, സമ്മര്‍ദ്ദ തന്ത്രം പയറ്റാന്‍ ഗ്രൂപ്പുകള്‍: മുന്നില്‍ പ്രതിസന്ധി

1

സമാജ്‌വാദി പാർട്ടി ഇത്തവണ ബിജെപി സർക്കാരിനെതിരെ യുപിയിൽ മുസ്ലീം വോട്ടുകൾ ഏകീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അസം ഖാന്റെ മോചനം ആവശ്യപ്പെട്ട് പ്രചാരണം ഊർജ്ജിതമാക്കാനാണ് ശ്രമം. കഴിഞ്ഞ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന ഖാനൊപ്പം സമാജ് വാദി പാർട്ടി നിന്നില്ലെന്ന് ജനങ്ങൾക്കിടയിലുള്ള ഒരു ധാരണ ഇല്ലാതാക്കാനാണ് ഇത്. ഖാന്റെ കുടുംബത്തെ കാണാൻ അഖിലേഷ് യാദവ് ഈയിടെ റാംപൂരിലേക്ക് പോകുകയും മുഹമ്മദ് ജൗഹർ യൂണിവേഴ്സിറ്റി സന്ദർശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ പുറത്തായ അസം ഖാന്റെ പിന്നിൽ താനും പാർട്ടിയുമുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.

2

അസം ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി ഔദ്യോഗികമായി യുപി നിയമസഭാ സ്പീക്കറെ സമീപിച്ചിരുന്നു. ദില്ലിയിൽ സമാജ്‌വാദി പാർട്ടി എംപി എസ്‌ടി ഹസൻ അതേ ആവശ്യവുമായി സ്പീക്കർ ഓം ബിർളയെ കാണുന്നതിന് മറ്റ് 10 പാർട്ടികളുടെ എംപിമാരിൽ നിന്ന് പിന്തുണ തേടിയിരുന്നു. എസ്പി പ്രവർത്തകർ ആസാം ഖാന്റെ 73 -ാം ജന്മദിനം ഓഗസ്റ്റ് 14 -ന് സംസ്ഥാനത്തുടനീളം ആഘോഷിക്കുകയും ചെയ്തിരുന്നു, ഇപ്പോഴത്തെ സാഹചര്യത്തിൽ അസം ഖാനെ പിന്തുണച്ചുകൊണ്ട് യുപിയിലെ മുസ്ലീം വോട്ടർമാർക്ക് സന്ദേശമയയ്ക്കുകയും ചെയ്യും.

3

സംസ്ഥാനത്തെ വനിതാ വോട്ടർമാരിലും വ്യാപാരി സമൂഹത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് നിലവിൽ സമാജ് വാദി പാർട്ടി ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ സമാജ് വാദി പാർട്ടി അധികാരത്തിലിരുന്ന സമയത്ത്
മോശം ക്രമസമാധാന നിലയും ഗുണ്ടായിസവും കാരണമാണ് പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ഈ രണ്ട് വോട്ടുബാങ്കുകളും ബിജെപിയിലേക്ക് നീങ്ങുന്നത്.

എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍

4


മുൻ പാർട്ടി എംപിയും അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവും പാർട്ടിയുടെ മുതിർന്ന വനിതാ നേതാവുമായ ജൂഹി സിംഗും സ്ത്രീകൾക്കിടയിൽ പ്രചാരണം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. ഉദാഹരണത്തിന്, സംസ്ഥാനത്തെ ഓരോ ബൂത്തിലും വനിതാ വോട്ടർമാർക്ക് ആശ്വാസകരമായ സന്ദേശം നൽകുന്നതിന് രണ്ട് വനിതാ പ്രവർത്തകരെ നിയമിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ ഹത്രാസ് പോലുള്ള ക്രമസമാധാന പ്രശ്നങ്ങൾ, എൽപിജി അടക്കം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം എന്നീ പ്രശ്നങ്ങളും സമാജ് വാദി പാർട്ടി ഉയർത്തിക്കാണിക്കുന്നുണ്ട്. പിന്നോക്ക വോട്ട് ഏകീകരിക്കേണ്ടത് പ്രധാനമാണെന്നും അതിനാൽ തന്നെ അതിന്റെ പ്രചാരണത്തിന്റെ സുപ്രധാന ഭാഗമായി അവശേഷിക്കുന്നുവെന്നും പാർട്ടിക്ക് അറിയാം.

5


മുഖ്യമന്ത്രിയെന്ന നിലയിൽ തങ്ങളെ പിന്തുണയ്ക്കുമെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വാഗ്ധാനം നൽകിയ അഖിലേഷ് യാദവ് വ്യാപാരികളുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരി ജോഡോ എന്ന പേരിൽ പ്രചാരണം നടത്താനാണ് സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ജിഎസ്ടി ഭരണകാലത്തെ സങ്കീർണതകളും എങ്ങനെയാണ് ബിസിനസ്സ് തകരാറിലായതെന്നതും എല്ലാ ജില്ലകളെയും കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരുമായി ഇപ്പോൾ സമാജ് വാദി പാർട്ടി കൂടിക്കാഴ്ചകൾ നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ ഓരോ ബൂത്തിലെയും പുതിയ വോട്ടർമാരെ ലക്ഷ്യമിട്ടാണ് സമാജ് വാദി പാർട്ടി പ്രചാരണം നടത്തിവരുന്നത്. മുലായം സിംഗ് ബ്രിഗേഡ് എന്ന പേരിൽ സമാജ് വാദി പാർട്ടിയുടെ യൂത്ത് വിംഗ് ഓരോ ജില്ലകളിലും പ്രചാരണം നടത്തുകയും ചെയ്യും. പ്രാദേശിക വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ ബൂത്തുകൾക്ക് സമീപത്തും പ്രചാരണം നടത്തും.

6

ആഗസ്റ്റ് 5 മുതൽ ലക്നൗവിൽ അഖിലേഷ് യാദവ് സൈക്കിൾ യാത്രകൾ ആരംഭിച്ചിരുന്നു. പാർട്ടിയുടെ രണ്ട് സഖ്യകക്ഷികളായ ജൻവാദി പാർട്ടി സോഷ്യലിസ്റ്റും മോഹൻ ദളും കഴിഞ്ഞ മാസം യഥാക്രമം കിഴക്കും മധ്യ യുപിയിലും യാത്രകൾ നടത്തിയിരുന്നു. അഖിലേഷ് യാദവിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് പ്രചാരണ പരിപാടികൾ. എംപി രാം ഗോപാൽ യാദവ്, എസ്പിയുടെ പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി തുടങ്ങിയ മുതിർന്ന എസ്പി നേതാക്കൾ ജില്ലകളിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് ഇരു സഖ്യകക്ഷികളുടെയും യാത്രകളിൽ സഹായിച്ചു.

7

കർഷക നിയമങ്ങളും കരിമ്പ് സംഭരണ ​​വിലയും സംബന്ധിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കർഷകരുടെയും യുവജനങ്ങളുടെയും പിന്തുണ പാർട്ടിക്ക് അനുകൂലമായി സമാഹരിക്കുന്നതിനായി സമാജ് വാദി പാർട്ടി സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം സംസ്ഥാനത്ത് കിസാൻ നൗജവൻ പട്ടേൽ യാത്ര നടത്തിവരുന്നുണ്ട്. "സമാജ്‌വാദി പാർട്ടി യഥാർത്ഥത്തിൽ താഴെത്തട്ടിലുള്ള പ്രചാരണത്തിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് മികച്ച സംഘടനാ ശക്തി ഉണ്ടെന്നും എല്ലാവരും അറിയേണ്ടത് പ്രധാനമാണെന്നും എസ്പി നേതാവ് പറയുന്നു.

cmsvideo
  മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ യോഗിയുടെ തെറിയഭിഷേകം | Oneindia Malayalam

  കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; അനിൽകുമാറിന് മറുപടിയുമായി വി ഡി സതീശൻകോൺഗ്രസിൽ നിന്ന് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല; അനിൽകുമാറിന് മറുപടിയുമായി വി ഡി സതീശൻ

  English summary
  UP assembly election 2022: Samajwadi Party eyes on Muslim votes, concentrating campaign to attract women, traders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X